ജോസ്
ചെന്പേരി : പുറഞ്ഞാണിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ പുറത്തേമുതുകാട്ടിൽ ദേവസ്യയുടെ മകൻ ജോസ് (അലക്സ് -65) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിന് ചെന്പേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ. ഭാര്യ: ആലീസ് തേർമല കടൂക്കുന്നേൽ കുടുംബാംഗം. മക്കൾ: ഉല്ലാസ്, ഉമേഷ്, ടോം. മരുമക്കൾ: സംഗീത വല്ലേൽ പുത്തേട്ട് (കുന്നത്തൂർ), രമ്യ കല്ലുമാടിയിൽ (ബത്തേരി), നീതു പന്തപ്പള്ളിൽ (മുണ്ടക്കയം). സഹോദരങ്ങൾ: ജോസ്, മേരി കൊട്ടാരത്തിൽ, ചിന്നമ്മ, പരേതരായ ഫാ. തോമസ്, ബേബി.
രോഹിണി
പള്ളിക്കുന്ന് : ദീപിക ഓഫീസിന് സമീപം മാതൃഛായയിൽ പുതിയവളപ്പിൽ കുനിയിൽ രോഹിണി (89) നിര്യാതയായി.സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ചന്ദനവീട്ടിൽ ഗോവിന്ദൻ. മക്കൾ: ഹേമലത, സ്നേഹലത, ശ്രീലത. മരുമക്കൾ: പരേതനായ വത്സലൻ, പലേരി പ്രകാശൻ, ശശിധരൻ. സഹോദരങ്ങൾ: പി.കെ.ശാന്ത, പരേതരായ ദമയന്തി, ശ്രീധരൻ, ദേവകി,ഹരിദാസ്.ഫോൺ:9567598896.
മേരി
കൊട്ടിയൂർ: കൊട്ടിയൂർ കണ്ടപ്പുനത്തെ പരേതനായ ഇടകഴിക്കൽ വർഗീസിന്റെ ഭാര്യ മേരി (94) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 10 ന് കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: ജോസഫ്, ജോസഫ്, തങ്കച്ചൻ, തങ്കമ്മ , ജോണി, പരതേയായ കുഞ്ഞമ്മ. മരുമക്കൾ: കത്രീന, മേരി, വത്സ, അമ്മിണി, സ്കറിയ, ജോസഫ്.
പുരുഷോത്തമൻ
മുഴപ്പിലങ്ങാട്: കുളംബസാറിലെ ആദ്യകാല ടാക്സി ഡ്രൈവറും യൂത്ത് കോൺഗ്രസ് മണ്ഡലം മുൻ സെക്രട്ടറിയുമായിരുന്ന ക്ലീനാങ്കണ്ടി ഹൗസിൽ കെ.കെ. പുരുഷോത്തമൻ (63) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: പ്രണവ് (ഗൾഫ്), മേഘ. മരുമക്കൾ: നിതീഷ് (സിആർപിഎഫ്), ഷിൻസി.
നാരായണി
കണ്ണപുരം : ചെറുകുന്ന് സൗത്ത് ഗവ. എൽപി സ്കൂൾ റിട്ട. മുഖ്യാധ്യാപകൻ കീഴറ വള്ളുവൻകടവിലെ മോടത്ത് വളപ്പിൽ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ പുതുക്കൈ നാരായണി (87) നിര്യാതയായി. സംസ്കാരം ഇന്നു 10 ന് സമുദായ ശ്മശാനത്തിൽ. മക്കൾ: ഗൗരി, ഇന്ദിര, ദിനേശൻ, ദാക്ഷായണി, വസന്ത, സതീശൻ, ശരത് കുമാർ (ഇരുവരും ബഹ്റിൻ), സീമ (അക്കൗണ്ടന്റ്, കനോസ നഴ്സിംഗ് കോളജ് ,ചെറുകുന്ന്), പരേതനായ പദ്മനാഭൻ. മരുമക്കൾ: ചന്ദ്രൻ (റിട്ട. ബിഎസ്എൻഎൽ), ജയകൃഷ്ണൻ (മിൽമ ബൂത്ത്, പള്ളിക്കുന്ന്), പ്രജിത, നാരായണൻ (റിട്ട. പോലീസ്), ലസിത, ഷീബ, സുനിൽകുമാർ, പരേതനായ ചന്ദ്രൻ. സഹോദരങ്ങൾ: നാരായണൻ, ഗോവിന്ദൻ.
ബാലകൃഷ്ണൻ
തളിപ്പറമ്പ് : മൊറാഴ കൂളിച്ചാലിലെ കാപ്പാടൻ ബാലകൃഷ്ണൻ (67)നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ലജിത, ലജീഷ് (ദുബായ്), രജിത്ത്. മരുമക്കൾ : ഷാജി (കൊട്ടപ്പാലം), അഷിത (പഴഞ്ചിറ ), സഹോദരങ്ങൾ : നാണി, നാരായണൻ, ഗോവിന്ദൻ, പരേതയായ സരോജിനി, കാർത്യായനി.
ചിരുതൈ അമ്മ
മട്ടന്നൂർ: പെരുവയൽക്കരയിലെ വെള്ളുവ വീട്ടിൽ ചിരുതൈ അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ. മക്കൾ: ദാമോദരൻ, പ്രഭാകരൻ (ഇരുവരും റിട്ട. എസ്ഐമാർ), ഭാസ്കരൻ (റിട്ട. മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ ക്ലാർക്ക്), സരസ്വതി. മരുമക്കൾ: രാമചന്ദ്രൻ (റിട്ട. മിലിട്ടറി), ശോഭന, വിനയകുമാരി, ബാലാമണി.
പദ്മനാഭൻ
കണ്ണപുരം : മാറ്റാങ്കീൽ ഗുഡ്ലക് ഐസ് ഫാക്ടറിക്ക് സമീപം വി.സി. പദ്മനാഭൻ (86) നിര്യാതനായി.പരേതൻ റൂർക്കേല സ്റ്റീൽ പ്ലാന്റ് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: സൗഭാഗ്യം. മക്കൾ: മനോഹരൻ (ഓസ്ട്രേലിയ), വിനോദ് (ലേഡീസ് സെന്റർ, കതിരുവയ്ക്കുംതറ), ബീന ( ബഹ്റിൻ). മരുമക്കൾ: പ്രീത (ഓസ്ട്രേലിയ), ഷീല , അനിൽ ഗോവിന്ദ് (ബഹ്റിൻ). സഹോദരങ്ങൾ: ശ്രീനിവാസൻ, കനക വല്ലി, ഭരതൻ, വിജയൻ (റിട്ട. അധ്യാപകൻ), ബാലകൃഷ്ണൻ (റിട്ട. സീനിയർ സൂപ്രണ്ട് -വിദ്യാഭ്യാസ വകുപ്പ്), പരേതരായ ദാക്ഷായണി ടീച്ചർ, ലക്ഷ്മണൻ.
ഗോപിനാഥൻ നായർ
ചെറുപുഴ: പെരിങ്ങാലയിലെ കുടിയേറ്റ കർഷകൻ തെക്കനാട്ട് ഗോപിനാഥൻ നായർ (78) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ ഇരട്ടയാനിക്കൽ. മക്കൾ: ലത, കുസുമം, പ്രിയ (അധ്യാപിക കെകെവി എംഎച്ച്എസ്എസ് പാനൂർ). മരുമക്കൾ: സോമൻ നായർ (റിട്ട. ഉദ്യോഗസ്ഥൻ സെൻട്രൽ സ്കൂൾ പയ്യന്നൂർ), സതീഷ് കുമാർ (റിട്ട. കെഎസ്ആർടിസി ഇൻസ്പക്ടർ കണ്ണൂർ), സുരേഷ് (അസി. മാനേജർ പരിയാരം മെഡിക്കൽ കോളജ്). സഹോദരങ്ങൾ: വിശ്വനാഥൻ നായർ (റിട്ട. പോസ്റ്റ് മാസ്റ്റർ ചെറുപുഴ), രാജമ്മ, പൊന്നമ്മ, രാജേന്ദ്രൻ നായർ, പരേതരായ സുകുമാരൻ നായർ, ചന്ദ്രശേഖരൻ നായർ.
അച്യുതൻ
കക്കാട്: സ്പിന്നിംഗ് മില്ലിന് സമീപം മാണിക്കോത്ത് അച്യുതൻ (89) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: ലീന, റീന, ദിലീപ്. മരുമക്കൾ: രവീന്ദ്രൻ, സുരേന്ദ്രൻ, ലീന.
രാജേഷ്
മണൽ: തളാപ്പിലെ സതേൺ സ്റ്റിൽസ് ലോഡിംഗ് തൊഴിലാളി മണൽ മുത്തപ്പൻ കാവിനു സമീപം സ്വാസ്തിക് ഭവനിൽ പി.സി. രാജേഷ് (36) നിര്യാതനായി. ചന്ദ്രൻ-ജമുന ദന്പതികളുടെ മകനാണ്. മക്കൾ: റിദിൻ രാജ്, റിനിൽ രാജ്. സഹോദരൻ: വിജേഷ് (ആർമി).
മാധവി
ചെറുകുന്ന് : കതിരുവയ്ക്കും തറയിലെ ആദ്യകാല ഫ്രൂട്ട്സ് വ്യാപാരി പരേതനായ കണ്ണങ്കൈ കുഞ്ഞമ്പുവിന്റെ ഭാര്യ മാധവി (87) നിര്യാതയായി. മക്കൾ: രാജൻ (റിട്ട. എയർ ഫോഴ്സ്), സോമൻ, സുകുമാരൻ (കണ്ണങ്കൈ ടെക്സ്റ്റയിൽസ് ,ഇരിണാവ് റോഡ്), കരുണാകരൻ (അബുദാബി), ഉണ്ണികൃഷ്ണൻ (അമ്മു മെഡിക്കൽസ് - ഇരിണാവ്). മരുമക്കൾ: വനജ (റിട്ട. അധ്യാപിക, എംആർയുപി സ്കൂൾ, മാട്ടൂൽ), ശശികുമാരി (റിട്ട. അസോസിയേറ്റ് പ്രഫസർ, കെഎംഎം ഗവ.വനിതാ കോളജ് ,കണ്ണൂർ), ഷീജ (അധ്യാപിക എംആർയുപി സ്കൂൾ ,മാട്ടൂൽ), അജിത, ബിന്ദു.
അനന്തൻ നമ്പ്യാർ
പയ്യന്നൂർ: ഏച്ചിലാം വയലിലെ മാവില പത്തായപുരയിൽ അനന്തൻ നമ്പ്യാർ (91) നിര്യാതനായി. ഭാര്യ: പി. തമ്പായി അമ്മ.മക്കൾ: ആനന്ദവല്ലി (കാറമേൽ ), വസന്ത (നീലേശ്വരം), മനോജ് (ചന്തപ്പുര), രാജീവൻ, ബേബിലത (ഇരുവരും ഏച്ചിലാം വയൽ). മരുമക്കൾ: എം.വേണുഗോപാലൻ നമ്പ്യാർ (കാറമേൽ), സി.കെ. മധുസൂദനൻ നമ്പ്യാർ ( നീലേശ്വരം), എൻ.വി.ശോഭന (ചന്തപ്പുര),എം.പി. ശൈലജ (ഏച്ചിലാം വയൽ), കെ.എം. ദിവാകരൻ (കാനായി).
മുഹമ്മദ്അഫീസ്
ഇരിട്ടി: ഉളിയില്‍ പടിക്കച്ചാലിലെ എളമ്പയില്‍ വീട്ടില്‍ ഹാരിസ്-ഷമീമ ദമ്പതികളുടെ മകന് മുഹമ്മദ് അഫീസ്(13) നിര്യാതനായി. മട്ടന്നൂര്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ്. സഹോദരി: ഫാത്തിമത്തുശിഫ.
പ്രവീണ്‍ കുമാര്‍
കണ്ണൂര്‍: പാറക്കണ്ടി മേക്സ് നഴ്സറിക്ക് സമീപ ത്തെ കൗസല്യ ഭവനില്‍ പരേതരായ അമ്പാടി -കൗസല്യ ദമ്പതികളുടെ മകന് പ്രവീണ്‍ കുമാര്‍ (54) നിര്യാതനായി. ഭാര്യ: ഷീജ, മക്കള്‍: ശ്രാവണ്‍, സംഗീത്. സഹോദരങ്ങള്‍: രാമചന്ദ്രന്, വിമല, സുധാലക്ഷ്മി, സുലേഖ, പവിത്രന്, സുനില കുമാരി, പരേതരായ സുലോചന, മോഹനന്.
സജീവ് ബാലഗോപാൽ
പള്ളിക്കുന്ന്: ദുർഗ റോഡിൽ ദേവിശ്രീയിൽ പരേതനായ മൈപള്ളി ബാലഗോപാലൻ നായർ- കമ്പ്യൻവളപ്പിൽ പുതിയവീട്ടിൽ പ്രേമജ ദന്പതികളുടെ മകൻ സജീവ് ബാലഗോപാൽ (58) കുവൈറ്റിൽ നിര്യാതനായി. സംസ്കാരം ഇന്ന് 12ന് പയ്യാമ്പലത്ത്. കുവൈറ്റിൽ കെസിസിഇസിൽ പ്രോജക്ട് മാനേജരായിരുന്നു. ഭാര്യ: ഭാഗ്യസുധ കോറോത്ത്. മക്കൾ: ശീതൾ (ദുബായ്), സനൽ. മരുമകൻ: വൈശാഖ് വത്സരാജ്. സഹോദരങ്ങൾ: ബീന അരവിന്ദ്, ജയ്ദീപ് ബാലഗോപാൽ.
കണ്ണൂര്‍
11:28 PM Oct 08, 2019 | Deepika.com