തിരുവനന്തപുരം: കല്ലുംമൂട് മഹാദേവീ ക്ഷേത്രത്തിലെ കോടി അർച്ചന മഹായജ്ഞത്തിന് സമാരംഭം കുറിച്ചുള്ള ദീപശിഖാപ്രയാണത്തിന് ഡോ. ബോബി ചെമ്മണൂർ തുടക്കം കുറിച്ചു. ബാലരാമ പുരം അഗസ്ത്യാർ സ്വാമി ക്ഷേത്ര സന്നിധിയിൽനിന്ന് തുടങ്ങി മൂന്നു കിലോമീറ്ററോളം ദീപശിഖയും വഹിച്ചുകൊണ്ട് ഓടിയാണ് ഡോ. ബോബി ചെമ്മണൂർ മഹാദേവീ ക്ഷേത്രാങ്കണത്തിൽ എത്തിയത്.
ഇനിയുള്ള 10 ദിവസങ്ങളിൽ യജ്ഞസ്ഥലത്ത് ഈ ദീപം ജ്വലിച്ചുനിൽക്കും. തുടർന്ന് നടന്ന മഹായജ്ഞാരംഭസഭയുടെ ഉദ്ഘാടനം ഗോകുലം ഗോപാലന്റെ അദ്ധ്യക്ഷതയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ബോബി ചെമ്മണൂർ നിർവഹിച്ചു.