+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജില്ലാ വരണാധികാരിക്കു മന്ത്രി സുധാകരന്‍റെ പരാതി

ആ​ല​പ്പു​ഴ: ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം.​ലി​ജു, കോ​ണ്‍ഗ്ര​
ജില്ലാ വരണാധികാരിക്കു മന്ത്രി സുധാകരന്‍റെ പരാതി
ആ​ല​പ്പു​ഴ: ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം.​ലി​ജു, കോ​ണ്‍ഗ്ര​സ് മ​ഹി​ളാ​നേ​താ​വ് ല​തി​ക സു​ഭാ​ഷ് തു​ട​ങ്ങി​യ​വ​ർ ഉ​ന്ന​യി​ക്കു​ന്ന പ്ര​ച​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ ജി​ല്ലാ വ​ര​ണാ​ധി​കാ​രി​ക്ക് പ​രാ​തി ന​ൽ​കി.

തെ​റ്റി​ധാ​ര​ണ ജ​ന​ക​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​പ​രി​ത​മാ​യി ത​നി​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

ഷാ​നി​മോ​ൾ ഉ​സ്മാ​നെ മ​ന്ത്രി പൂ​ത​ന എ​ന്നു വി​ളി​ച്ചു​വെ​ന്നും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്നു​മാ​ണ് കോ​ണ്‍ഗ്ര​സ് പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് മ​ന്ത്രി​യു​ടെ പ​രാ​തി. ഷാ​നി​മോ​ൾ ഉ​സ്മാ​ന്‍റെ പേ​രോ പൂ​ത​ന​യാ​ണെ​ന്നോ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പൂ​ത​നെ​യാ​ണെ​ന്നോ ഏ​തെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി പൂ​ത​ന​യാ​ണെ​ന്നോ താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ല.

താ​ൻ ഒ​രി​ക്കി​ലും അ​ങ്ങ​നെ പ​റ​യു​ക​യു​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പൂ​ത​ന​മാ​ർ​ക്കു ജ​യി​ക്കാ​നു​ള്ള​ത​ല്ല അ​രൂ​ർ മ​ണ്ഡ​ലം എ​ന്നു താ​ൻ പ​റ​ഞ്ഞ​ത് ഏ​തെ​ങ്കി​ലും ഒ​രു പ്ര​ത്യേ​ക വ്യ​ക്തി​യെ ഉ​ദ്ദേ​ശി​ച്ച​ല്ല. ആ​ണെ​ന്ന് വ്യാ​ഖ്യാ​നി​ക്കു​ന്ന​ത് തി​ക​ച്ചും രാ​ഷ്‌ട്രീയ​മാ​യ വൈ​രാ​ഗ്യം മൂ​ല​മാ​ണെ​ണെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

ഷാ​നി​മോ​ൾ ഉ​സ്മാ​ന്‍റെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സ​ത്യ​വി​രു​ദ്ധ​മാ​യ പ്ര​ച​ര​ണം ത​ട​യ​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​പ്ര​കാ​ര​മു​ള്ള പ്ര​ച​ാര​ണം ന​ട​ത്താ​നു​ള്ള അ​വ​കാ​ശം സം​ര​ക്ഷി​ച്ച് ത​ര​ണ​മെ​ന്നും ക​ള​ക്ട​റേ​റ്റി​ൽ നി​ന്ന് ഈ ​വി​ഷ​യ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വാ​ർ​ത്ത​ക​ൾ ന​ൽ​കു​ന്ന​ത് ആ​രാ​ണെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.