+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്ഷീര കർഷക അവാർഡിന് എൻട്രികൾ ക്ഷണിച്ചു

കോ​ട്ട​യം: കോ​ട്ട​യം സോ​ഷ്യ​ൽ സ​ർ​വ്വീ​സ് സൊ​സൈ​റ്റി അ​തി​രൂ​പ​ത​യി​ലെ ചു​ള്ളി​യോ​ട് മു​ക​ളേ​ൽ കു​ടും​ബ​വു​മാ​യി സ​ഹ​ക​രി​ച്ച് സം​സ്ഥാ​ന ത​ല​ത്തി​ൽ ക്ഷീ​ര ക​ർ​ഷ​ക​നെ ക​ണ്ടെ​ത്തി ആ​ദ​രി​ക്കു​ന്ന​
ക്ഷീര കർഷക അവാർഡിന് എൻട്രികൾ ക്ഷണിച്ചു
കോ​ട്ട​യം: കോ​ട്ട​യം സോ​ഷ്യ​ൽ സ​ർ​വ്വീ​സ് സൊ​സൈ​റ്റി അ​തി​രൂ​പ​ത​യി​ലെ ചു​ള്ളി​യോ​ട് മു​ക​ളേ​ൽ കു​ടും​ബ​വു​മാ​യി സ​ഹ​ക​രി​ച്ച് സം​സ്ഥാ​ന ത​ല​ത്തി​ൽ ക്ഷീ​ര ക​ർ​ഷ​ക​നെ ക​ണ്ടെ​ത്തി ആ​ദ​രി​ക്കു​ന്ന​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ക്ഷീ​ര ക​ർ​ഷ​ക അ​വാ​ർ​ഡി​ന് എ​ൻ​ട്രി​ക​ൾ ക്ഷ​ണി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ക്ഷീ​ര ക​ർ​ഷ​ക​ന് 25000 രൂ​പ​യും പ്ര​ശം​സാ​പ​ത്ര​വും സ​മ്മാ​നി​ക്കും.

പാ​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന അ​ഞ്ചു മൃ​ഗ​ങ്ങ​ളെ​ങ്കി​ലും അ​പേ​ക്ഷ​ക​ന് ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​താ​ണ്. പാ​ലി​ന്‍റെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ന് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​താ​ണ്. അ​പേ​ക്ഷ​ക​ർ​ക്ക് മൃ​ഗ​പ​രി​പാ​ല​ന രം​ഗ​ത്ത് കു​റ​ഞ്ഞ​ത് മൂ​ന്നു വ​ർ​ഷ​ത്തെ പ​രി​ച​യം എ​ങ്കി​ലും ഉ​ണ്ടാ​യി​രി​ക്ക​ണം. അ​പേ​ക്ഷ​ക​ർ മൂ​ന്ന് പേ​ജി​ൽ ക​വി​യാ​ത്ത വി​വ​ര​ണ​വും പാ​ൽ ഉ​ത്പാദ​നം സം​ബ​ന്ധി​ച്ച ചി​ത്ര​ങ്ങ​ളും രേ​ഖ​ക​ളും (ഫോ​ട്ടോ​വീ​ഡി​യോ സ​ഹി​തം) അ​യ​യ്ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷ​യോ​ടൊ​പ്പം മ​റ്റ് പു​ര​സ്ക്കാ​ര​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ചേ​ർ​ക്കാ​വു​ന്ന​താ​ണ്.

എ​ൻ​ട്രി​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 31. പു​ര​സ്കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ക്ഷീ​ര ക​ർ​ഷ​ക​ന് കെ​എ​സ്എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ 20 മു​ത​ൽ 24 വ​രെ തീ​യ​തി​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ചൈ​ത​ന്യ കാ​ർ​ഷി​ക മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് പു​ര​സ്കാരം സ​മ്മാ​നി​ക്കും. എ​ൻ​ട്രി​ക​ൾ അ​യ​യ്ക്കേ​ണ്ട​ത് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ, കോ​ട്ട​യം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി, ചൈ​ത​ന്യ, തെ​ള്ള​കം പി​ഒ 686 630, കോ​ട്ട​യം, കേ​ര​ള എ​ന്ന വി​ലാ​സ​ത്തി​ൽ ആ​യി​രി​ക്ക​ണം. ഫോൺ: 9744682133.