സിസ്റ്റർ ത്രേസ്യാമ്മ ഐസിഎം
തുറവൂർ: കഴിഞ്ഞദിവസം നിര്യാതയായ ഐസിഎം സഭാംഗമായ സിസ്റ്റർ ത്രേസ്യാമ്മയുടെ (52) സംസ്കാരം ഇന്ന് 12-ന് തിരുവനന്തപുരം ശംഖുമുഖം തോപ്പ് ഐസിഎം കോണ്വന്റ് പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം കന്യാകുമാരി മുളക്മൂട് ഐസിഎം കോണ്വെന്റ് സെമിത്തേരിയിൽ. വളമംഗലം മാടംഭാഗത്ത് പരേതനായ ഈയ്യോ മാത്യു- അന്നമ്മ ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: സിസ്റ്റർ ആലീസ് (ഹോളി ക്രോസ് ആസാം), ജോയി മാത്യു (നൈജീരിയ), ജോസൻ മാത്യു.
ഏലമ്മ
വെളിയനാട്: തെക്കേക്കുറ്റ് ലൂക്കോസ് കുരുവിളയുടെ (ദേവാലയ ശുശ്രൂഷി, വെളിയനാട് മിഖായേൽ പള്ളി) ഭാര്യ ഏലമ്മ ലൂക്കോസ് (74) നിര്യാതയായി. സംസ്കാരം നാളെ 10.30ന് സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത കുന്നംകരി മഠത്തിൽതാഴെ കുടുംബാംഗം. മക്കൾ: എത്സമ്മ രാജു (ബിസിഎം കോളജ് റിട്ട. സ്റ്റാഫ്), ഷാജി ലൂക്കോസ്, ഡാർളി വിൽസൺ, ഡെൽഫി ജോമി (പദ്മ കാർഗോസ് പട്ടണക്കാട്), ഡെയ്സി വർഗീസ്, ഷിബു ലൂക്കോസ് (യൂത്ത്ഫ്രണ്ട്-എം ജില്ലാ പ്രസിഡന്റ്, ആലപ്പുഴ). മരുമക്കൾ: രാജു കൊച്ചുതുണ്ടത്തിൽ നീറിക്കാട് (ബിസിഎം കോളജ് റിട്ട. സ്റ്റാഫ്), ഷൈനി ഷാജി വയലിൽമേൽപ്പുറത്ത് (റാന്നി), വിൽസൺ കൊല്ലപ്പള്ളിൽ മാന്നാനം(എക്സ് ആർമി), ജോമി ലോനൻ (മാർക്കറ്റിംഗ് മാനേജർ റോയൽ റിവറ കുമരകം), വർഗീസ് മാത്യു വടകര (മാന്നാനം), പ്രീതി ജോർജ് കാട്ടിപ്പറന്പിൽ (കണ്ണങ്കര).
ഈശ്വരൻ നന്പൂതിരി
ചെട്ടികുളങ്ങര: അഖില കേരള തന്ത്രി മണ്ഡലം ജില്ലാ സെക്രട്ടറി ഈരേഴ് വടക്ക് വാളക്കോട്ട് വെങ്ങാട്ടൂർ ഇല്ലം ഈശ്വരൻ നന്പൂതിരി (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജലജ അന്തർജനം പട്ടാഴി വലിയമഠം കുടുംബാംഗം. മകൾ: ഡോ.ഇ.ഇന്ദുദേവി. മരുമകൻ: തിരുവല്ല വാഴയിൽ മഠം ഡോ.ശങ്കരൻ നന്പൂതിരി.
മറിയമ്മ ദേവസ്യ
കാവാലം: കോച്ചേരിൽ വാണിയപ്പുരയ്ക്കൽ പരേതനായ ദേവസ്യയുടെ മകൾ മറിയമ്മ (കുഞ്ഞമ്മ -86) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് കാവാലം സെന്റ് തെരേസാസ് പള്ളിയിൽ. സഹോദരങ്ങൾ: ലീലാമ്മ, പരേതരായ ത്രേസ്യാമ്മ, ബേബിച്ചൻ.
ജയകുമാർ
അന്പലപ്പുഴ: നീർക്കുന്നം ഇടപ്പള്ളിത്തറയിൽ പരേതനായ രാമന്റെ മകൻ ജയകുമാർ (ഇടയാറൻമുള എഎംഎം എച്ച്എസ്എസ് അധ്യാപകൻ - 54) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രജനി. മക്കൾ: അഖിൽ, അച്ചു.
സോഫി ഉമ്മൻ
കായംകുളം: കിളിയിലേത്ത് മുരുക്കുംമുട്ടിൽ പരേതനായ പി.ജെ. ഉമ്മന്റെ ഭാര്യ സോഫി ഉമ്മൻ (89 - റിട്ട. എച്ച്എസ്എ, എംഎസ്എം ഹൈസ്കൂൾ, കായംകുളം) നിര്യാതയായി. സംസ്കാരം നാളെ രണ്ടിന് കദീശാ ഓർത്തഡോക്സ് കത്തീഡ്രലിൽ. മക്കൾ: അഡ്വ. ഷാജി ഉമ്മൻ, ഷേർജി ഉമ്മൻ (റിട്ട കെഎസ്ഇബി എൻജിനിയർ), ഷിബു ഉമ്മൻ. മരുമക്കൾ: മിനു (മാനേജർ, മുത്തൂറ്റ് ബാങ്ക്), ഡോ.അനു, ജെസി.
കെ. സാംബശിവൻ
കാവാലം: പ്ലാംകോട് വീട്ടിൽ കെ. സാംബശിവൻ (കാവാലം പഞ്ചായത്ത് മുൻ അംഗം- 65) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിന് താരകത്ര എസ്എൻഡിപി ശമ്ശാനത്തിൽ. ഭാര്യ: രേവമ്മ. മക്കൾ: അശ്വതി, രശ്മി. മരുമക്കൾ: സനോജ്, വിപിൻ.
രാധമ്മ
ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് മുന്നാം വാർഡ് വെള്ളിയാകുളം മതുക്കൽ പരേതനായ രവിന്ദ്രൻ നായരുടെ ഭാര്യ രാധമ്മ (81) നിര്യാതയായി. സംസ്ക്കാരം ഇന്നു 10ന് വീട്ടുവളപ്പിൽ. മക്കൾ: വേണു, സേതു, മായ. മരുമക്കൾ: ശാന്തമ്മ, രമാദേവീ, പരേതനായ സി.പി. മോഹനൻ.
ക്ലീറ്റസ് ജോസഫ്
തുറവുർ: വെളിയിൽ ക്ലീറ്റസ് ജോസഫ് മരിയപുരം (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഷീല പള്ളുരുത്തി വെളിപ്പറന്പിൽ കുടുംബാംഗം. മക്കൾ: ആൻഡ്രിയ (റിസർവേഷൻ ഓഫീസർ, കാർമേലിയ ഹെവൻ, തേവര), ആൽവിൻ (ബ്രാഞ്ച് മാനേജർ, അനിയപ്പൻ ആൻഡ് അസോസിയേറ്റ് ചാർട്ടേഡ് അക്കൗണ്ടൻസ്, ചേർത്തല). മരുമകൻ: പ്രിജിത് (ഓപ്പറേഷണൽ മാനേജർ, ഈസ്റ്റൻഡ് റിസോർട്ട്, മൂന്നാർ).
മറിയംബീവി
കായംകുളം: എരുവ ചെന്പകപ്പള്ളി പരേതനായ അബ്ദുള്ളാകുട്ടി (കൊച്ചുകുഞ്ഞ്) യുടെ ഭാര്യ മറിയംബീവി (95) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഇസ്ഹാക്ക് (റിട്ട. കോപ്പറേറ്റീവ് ബാങ്ക് ഹരിപ്പാട്), ഹഫ്സത്ത് (റിട്ട. എച്ച് എം കണ്ണമംഗലം യു പി സ്കൂൾ), നൂറുദ്ദീൻകുഞ്ഞ് (ലൈല ഹോട്ടൽ കായംകുളം), സീനത്ത്, നിസാറുദ്ദീൻ, നെസീമ, താജുദ്ദീൻ, സജീവ് (സൗദി), സുജാത, പരേതനായ ഷംസുദ്ദീൻ. മരുമക്കൾ: നഫീസ, പരേതനായ മജീദ്, ഹലീമ, ആമിന ബീവി, ഷംസ്, നിസ, സുബൈർ കുട്ടി, സലീന, ഷിബിന, അഷറഫ്.
ആലപ്പുഴ
10:59 PM Oct 06, 2019 | Deepika.com