മറിയാമ്മ ജോസഫ്
കല്ലൂപ്പാറ: പഴുക്കാലകുന്ന് മണലിയ്ക്കൽ ജോസഫ് തോമസിന്റെ ഭാര്യ മറിയാമ്മ ജോസഫ് (65) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് കല്ലൂപ്പാറ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. പരേത ഇരവിപേരൂർ നെല്ലിമല കല്ലോഴിത്തിൽ കുടുംബാംഗം. മക്കൾ: ജോളി, ജോയ്സ്, ശോഭാ, ബെന്നി. മരുമക്കൾ: മോനച്ചൻ, ബിനു, സുനിൽ, ബിന്ദു.
ജോണ്‍ ജേക്കബ്
തിരുവല്ല: പട്ടണത്തു പുത്തൻപുരയിൽ ജോണ്‍ ജേക്കബ് (രാജു-66) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ആഞ്ഞിലിത്താനം ഐപിസി പെനിയേൽ സഭാ ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം 11.30 ന് സഭാ സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ പെരിങ്ങര വലിയപറന്പിൽ കുടുംബാംഗം. മക്കൾ: റെന (ഓസ്ട്രേലിയ), ബീന, സീന (ബംഗളൂരു), ലീന (ഡൽഹി). മരുമക്കൾ: ജോസി കല്ലറയ്ക്കൽ കല്ലൂപ്പാറ (ഓസ്ട്രേലിയ), അലക്സ് പനങ്ങാട്ട് പതിനഞ്ചിൽ മേപ്രാൽ, മനു (ബംഗളൂരു), ലിജോ പാരുമലയിൽ റാന്നി (ഡൽഹി).
മേരി ജോഷ്വ
കുമ്പനാട്: ഉതിമൂട്ടിൽ പരേതനായ ഒ. പി. ജോഷ്വയുടെ ഭാര്യ മേരി ജോഷ്വ (68) നിര്യാതയായി. സംസ്കാരം ഇന്നു 12ന് കുമ്പനാട് സെവൻന്ത് ഡേ ചർച്ചിൽ. മക്കൾ: അനിത, അനിൽ, ആനി. മരുമക്കൾ: സുധാകരൻ, രജനി.
പി.കെ. കുട്ടപ്പൻ
അത്തിക്കയം: നാറാണംമൂഴി പുത്തേട്ട് പി.കെ. കുട്ടപ്പൻ (റിട്ട. കെഎസ്ഇബി - 86) നിര്യാതനായി. സംസ്കാരം ഇന്നു 11നു വീട്ടുവളപ്പിൽ. ഭാര്യ: ഗൗരി. മക്കൾ: ലളിത, ലത. മരുമക്കൾ: ഗോപാലകൃഷ്ണൻ, പരേതനായ ഗോപി.
ജാനകി
പാടിമണ്‍: തച്ചകുളത്ത് പരേതനായ ശങ്കരന്റെ ഭാര്യ ജാനകി (88) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. പരേത ചെത്തിപ്പുഴ ആറ്റുവാശേരിൽ കുടുംബാംഗം. മക്കൾ: ലക്ഷ്മിക്കുട്ടി, വിജയൻ, രാജു, ഓമന, സുലോചന, മോഹനൻ, വസന്ത, ശോഭ രാജേന്ദ്രൻ, പ്രസന്ന, മിനി. മരുമക്കൾ: സുഭാഷിണി,രാജപ്പൻ, രാജി, രാജൻ, പരേതരായ ഗോപാലൻ, മണി, വിജയൻ, രാജേന്ദ്രൻ, സത്യൻ.
കുഞ്ഞുകുഞ്ഞ്
പത്തനംതിട്ട: വെട്ടിപ്രം തോണിക്കുഴി വള്ളിക്കാലായില്‍ കുഞ്ഞുകുഞ്ഞ് (67) നിര്യാതനായി. സംസ്കാരം ഇന്നു 11നു വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മിക്കുട്ടി (ഓമന). മക്കള്‍: സുശീല, സന്തോഷ്, സുരേഷ്. മരുമക്കള്‍: മഞ്ചു, ആശ, പരേതനായ മണി.
മറിയാമ്മ
മല്ലപ്പള്ളി ഈസ്റ്റ് : പള്ളിക്കൽ കുരുവിള വർഗീസിന്റെ ഭാര്യ കഴിഞ്ഞദിവസം നിര്യാതയായ മറിയാമ്മ (അമ്മിണി- 90) യുടെ സംസ്കാരം ബുധനാഴ്ച 12ന് മല്ലപ്പളളി ഈസ്റ്റ് വെങ്ങലശേരി പള്ളിയിൽ.
പത്തനംതിട്ട
10:57 PM Oct 06, 2019 | Deepika.com