ലോക്ക്ഡൗൺ കാലത്തെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട് തെന്നിന്ത്യൻ താരം സാമന്ത അക്കിനേനി. ഇപ്പോൾ യോഗ പരിശീലിക്കാനുള്ള ശ്രമത്തിലാണ് സാമന്ത. കഴിഞ്ഞ ദിവസം താൻ യോഗ പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമന്ത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
സാമന്തയുടെ വളർത്തുനായ ഹാഷും ചിത്രത്തിലുണ്ട്. ഇഷ ഫൗണ്ടേഷന്റെ യോഗയാണ് സാമന്ത പരിശീലിക്കുന്നത്. 48 ദിവസം നീളുന്ന ഇഷ ക്രിയ തുടങ്ങിയതായും സാമന്ത സോഷ്യൽ മീഡിയയിൽ കുറിച്ചു. ഏഴു വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2017ലാണ് സാമന്ത തെലുങ്ക് താരം നാഗചൈതന്യയെ വിവാഹം ചെയ്തത്.