തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുറയ്ക്കുന്നതു സംബന്ധിച്ച ഉന്നതതലയോഗത്തിലെ ധാരണപ്രകാരം പുനർവിജ്ഞാപനത്തിനുള്ള കരട് രേഖ തയാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഏഴു ഗതാഗത നിയമലംഘനങ്ങൾക്ക് മോട്ടോർവാഹന നിയമഭേദഗതി അനുസരിച്ച് പിഴ കുറയ്ക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചത്.