തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് കുത്തുകേസിലെ പ്രധാന പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നീ പ്രതികൾക്ക് ഉപാധികളോടെ ജില്ലാ കോടതി ജാമ്യം അനുവദിച്ചു. യൂണിവേഴ്സിറ്റി കോളജിൽ പ്രവേശിക്കരുതെന്നു കർശന വ്യവസ്ഥകളോടെയാണു ജാമ്യം നൽകിയത്.
ഏതെങ്കിലും കാരണവശാൽ വ്യവസ്ഥയിൽ വീഴ്ച സംഭവിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ജൂലൈ 15നാണ് യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസുമായി ബന്ധപ്പെട്ട് ശിവരഞ്ജിത്തിനെയും നസീമിനെയും പോലീസ് പിടികൂടിയത്. വിവിധ കേസുകളിലായി ഇവർ ഇപ്പോഴും ജുഡീഷൽ കസ്റ്റഡിയിലാണ്. കേസുമായി ബന്ധപ്പെട്ടു പിടിയിലായവരിൽ 10 പേർക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു.