കുന്പനാട്: തിരുവല്ല - കുന്പഴ സംസ്ഥാനപാതയിൽ ഞായറാഴ്ച രാത്രി കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച നാലുപേരുടെയും സംസ്കാരം ഇന്നു നടക്കും.
കുന്പനാട് സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഇന്നു രാവിലെ 9.30ന് പൗരാവലിയുടെ നേതൃത്വത്തിൽ ഏറ്റെടുത്തു വിലാപയാത്രയായി ഇരവിപേരൂർ സെന്റ് ജോണ്സ് എച്ച്എസ്എസിൽ പൊതുദർശനത്തിനായി കൊണ്ടുവരും. പൊതുദർശനത്തിനു ശേഷം നാലുപേരുടെയും വീടുകളിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകും.
വാക്കേമണ്ണിൽ സാം തോമസിന്റെ മകനാണ് മരിച്ച ബെൻ ഉമ്മൻ തോമസ്. ഉച്ചകഴിഞ്ഞു രണ്ടിനു ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഇരവിപേരൂർ സെന്റ് ആൻസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ സംസ്കാരം നടക്കും. അവിവാഹിതനാണ്. മാതാവ്: ഷീല തോമസ്.
മൂത്തേടത്ത് മംഗലശേരിൽ എം.വി. തോമസിന്റെ മകനാണ് ജോബി വർഗീസ്. സംസ്കാരം ഇന്നു രണ്ടിനു ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ നടക്കും. മാതാവ്: ജോസമ്മ. ഭാര്യ: എൽസ ശങ്കരമംഗലം വലിയതാന്നിക്കൽ കുടുംബാംഗം. മക്കൾ: റീബ, റോഷ്ന.
കോയിപ്പുറത്തുപറന്പിൽ എം. ജോർജിന്റെ മകനാണ് അനിൽ ജോർജ്. സംസ്കാരം ഇന്നു 2.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ നടക്കും. അവിവാഹിതനാണ്. മാതാവ്: കുഞ്ഞുമോൾ.
തറുവേലിൽ ശശി പണിക്കരുടെ മകനാണ് മരിച്ച അനൂപ് എസ്. പണിക്കർ. സംസ്കാരം ഇന്നു രണ്ടിനു വീട്ടുവളപ്പിൽ നടക്കും.മാതാവ്: സുജ.