ആലുവ: വൈഎംസിഎയുടെ ശതോത്തര പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി വൈഎംസിഎ സംസ്ഥാന യൂത്ത് വർക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലുവ തോട്ടുമുഖം വൈഎംസിഎ ക്യാന്പ് സെന്ററിൽ സംസ്ഥാന യുവജന സംഗമം സംഘടിപ്പിച്ചു. യുവജനങ്ങൾ സമാധാനത്തിനും നീതിക്കും വേണ്ടി എന്നതായിരുന്നു മുഖ്യ ചിന്താവിഷയം.
വൈഎംസിഎ അഖിലേന്ത്യാ ഉപാധ്യക്ഷൻ ഗൗരവ് കല്യാണ്‍ സംസ്ഥാന യുവജന സംഗമം ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് കടമകൾ വലുതാണെന്ന യാഥാർഥ്യബോധം ഉൾക്കൊണ്ടു നവയുവസമൂഹത്തെ വാർത്തെടുക്കാൻ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന യൂത്ത് വർക്ക് കമ്മിറ്റി ചെയർമാൻ മോട്ടി ചെറിയാൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ചെയർപേഴ്സണ്‍ കുമാരി കുര്യാസ് മുഖ്യാതിഥി ആയിരുന്നു. യൂണി-വൈ അഖിലേന്ത്യാ ചെയർപേഴ്സണ്‍ സാന്ദ്രാ റോസ് തോമസ് മുഖ്യ പ്രഭാഷണം നടത്തി.
അരുണ്‍ മർക്കോസ്, മാത്യൂസ് കാക്കൂരാൻ, ഏബ്രഹാം പി. കോശി, മനോജ് തെക്കേടം, അഡ്വ. മാത്യു ജോണ്‍, ഏബ്രഹാം കുരുവിള എന്നിവർ പ്രസംഗിച്ചു.