തലശേരി: ധർമടം പാലയാട് ഉഗ്രസ്ഫോടന ശേഷിയുള്ള അഞ്ച് ഐസ്ക്രീം ബോംബുകൾ കണ്ടെത്തി. ഇന്നലെ വൈകുന്നേരം അഞ്ചിനാണ് സംഭവം. പാലയാട് ലീഗൽ സ്റ്റഡീസിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തെങ്ങിന് തടമെടുക്കുന്നതിനിടയിലാണ് മിഠായി വരുന്ന പ്ലാസ്റ്റിക് ടിന്നിൽ പൊളിത്തീൻ കവറിൽ പൊതിഞ്ഞു സൂക്ഷിച്ച ബോംബ് കണ്ടെത്തിയത്. തെങ്ങിനു തടം തുറക്കുന്നതിനിടയിൽ തൂമ്പാ കൊണ്ട് പ്ലാസ്റ്റിക് ടിന്നിന്റെ അടപ്പ് തെറിച്ചെങ്കിലും ബോംബിൽ തൂമ്പാ തട്ടാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.