കോട്ടയം: ഒക്ടോബർ രണ്ടിനു കേരള പ്രദേശ് മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്കായി സംസ്ഥാനതല പ്രസംഗമത്സരം നടത്തും. ആലപ്പുഴ ചടയൻമുറി ഹാളാണ് പ്രസംഗമത്സര വേദി.വിവിധ വിഭഗങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയും മെഡലും ലഭിക്കും. വിദ്യാർഥി പ്രധാന അധ്യാപകർ സാക്ഷ്യപ്പെടുത്തിയ കത്തുമായി വേദിയിൽ രണ്ടിനു രാവിലെ ഒന്പതിനു എത്തണം. വിവരങ്ങൾക്ക്: ജോൺ മാടമന, ഫോൺ: 7558082853, 6282285776.