കണ്ണാറ(പീച്ചി): തൃശൂരിലെ ചങ്ങാലിക്കോടൻ നേന്ത്രപ്പഴം ഏറെ രുചികരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കഴിഞ്ഞ ഓണക്കാലത്താണ് ചങ്ങാലിക്കോടൻ കഴിക്കാൻ സാധിച്ചത്. കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ ഒരു ചങ്ങാലിക്കോടൻ നേന്ത്രക്കുല സമ്മാനിച്ചു. അപ്പോഴാണ് ഇത്ര രുചികരമാണെന്നു മനസിലായത്.
വാഴ ഉത്പന്നങ്ങളുടെ വിപണന സാധ്യത വലുതാണ്. വ്യത്യസ്തങ്ങളായ വാഴപ്പഴം കേരളത്തിലെ സന്പത്താണ്. വാഴക്കൂന്പ്, വാഴപ്പിണ്ടി എന്നിവയ്ക്കും സാധ്യത കൂടുതലുണ്ട്. കേരളത്തിലെ തേനും വേറെ ഗുണനിലവാരവും ഒൗഷധമൂല്യവും ഉള്ളതാണ്. ഈ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തണം. കണ്ണാറ പാർക്ക് ഒന്പതു മാസം കൊണ്ട് പൂർത്തിയാക്കും സംസ്ഥാന സർക്കാരിന്റെ കാലാവധിക്കു മുന്പുതന്നെ മറ്റു പാർക്കുകളും പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.