തിരുവനന്തപുരം: കോണ്ഗ്രസ് പാർട്ടി നിർദേശിച്ചാൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ എംപി എൻ. പീതാംബരക്കുറുപ്പ്. മത്സരത്തിന് തയാറാകാൻ പാർട്ടി ഔദ്യോഗികമായി പറഞ്ഞിട്ടില്ല. പാർട്ടി പറയുന്നത് അനുസരിക്കും. തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നതിനോട് ആർക്കെങ്കിലും അതൃപ്തി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു.