തിരുവനന്തപുരം: വ്യാഴാഴ്ച മുതൽ തുടർച്ചയായ നാലും ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. 26, 27 തീയതികളിൽ ദേശീയതലത്തിൽ ബാങ്ക് ഓഫീസർമാർ പണിമുടക്കുന്നതു മൂലം ബാങ്ക് ഇടപാടുകൾ നടക്കാനിടയില്ല. 28 നാലാം ശനി പ്രമാണിച്ചും 29 ഞായറാഴ്ച ആയതിനാലും ബാങ്കുകൾക്ക് അവധിയാണ്. 30ന് അർധവാർഷിക കണക്കെടുപ്പാണെങ്കിലും ബാങ്ക് ഇടപാടുകൾ ഉണ്ടാകും.