പാലാ: തെങ്ങിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. അയ്യന്പാറ മരങ്ങാട്ട് എം. കെ. കുരുവിളയാണ് (60, സിപിഐ എം അയ്യന്പാറ ബ്രാഞ്ചംഗം)മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നുഅപകടം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ മരണം സംഭവിച്ചു. സംസ്കാരം നാളെ 10ന് ഭരണങ്ങാനം സെന്റ് മേരിസ് ഫൊ റോന പള്ളിയിൽ. ഭാര്യ: പരേതയായ ലിസി കടനാട് ഏരിമറ്റത്തിൽ കുടുംബാംഗം. മക്കൾ: ജോമോൻ (സിപി എം അയ്യന്പാറ ബ്രാഞ്ചംഗം), ജോമി, ജ്യോതി. മരുമക്കൾ: ഡെന്നി ചക്കാലപ്പറന്പിൽ (ഇടമറ്റം), രൂപേഷ് ജോർജ് താന്നിക്കതൊടിയിൽ (വെള്ളികുളം), ദിൽജിന മീന്പുപറന്പിൽ (നീലൂർ).