മകളെ ചലച്ചിത്രതാരമാക്കാൻ ഇപ്പോൾ എന്തായാലും കാജോളിന് താൽപ്പര്യമില്ല. ഇൻസ്റ്റഗ്രാമിലെ ആസ്ക് മി എനിതിംഗ് എന്ന പ്രോഗ്രാമിലാണ് ബോളിവുഡ് താരത്തിന്റെ മറുപടി. മകൾ നൈസയെ സിനിമയിൽ അഭിനയിപ്പിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് കാജോൾ മറുപടി പറഞ്ഞത്.
മകൾക്ക് എന്താകാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് ഇപ്പോൾ പ്ലസ് ടൂ പാസാകാനാണ് ആഗ്രഹമെന്ന് കാജോൾ മറുപടി പറഞ്ഞു. ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണും കാജോളും 1999ൽ ആണ് വിവാഹിതരായത്. നൈസ, യുഗ് എന്നിവരാണ് മക്കൾ.