നെടുമ്പാശേരി: കസ്റ്റംസ് പരിശോധനയിൽനിന്നു രക്ഷപ്പെട്ട സ്വർണം സിഐഎസ്എഫ് വിഭാഗം പിടികൂടി. കസ്റ്റംസ് പരിശോധനകൾ പൂർത്തിയാക്കി വിമാനത്താവളത്തിനു പുറത്തെത്തിയ യാത്രക്കാരൻ അനധികൃതമായി കടത്തിക്കൊണ്ടുവന്ന സ്വർണമാണ് ആഭ്യന്തര ടെർമിനലിലെ സുരക്ഷാ വിഭാഗം പിടികൂടിയത്.
ഇന്നലെ പുലർച്ചെ മൂന്നിന് ഇകെ 532 നമ്പർ എമിറേറ്റ്സ് വിമാനത്തിൽ ദുബായിൽനിന്ന് നെടുമ്പാശേരിയിലെത്തിയ ജമാൽ ഷംസുദീൻ(37) സോക്സിനകത്ത് ഒളിപ്പിച്ചിരുന്ന 208 ഗ്രാം തൂക്കംവരുന്ന രണ്ടു സ്വർണ ബിസ്ക്കറ്റുകളാണ് സിഐഎസ്എഫ് വിഭാഗം കണ്ടെടുത്തത്. ഇതിന് ഏകദേശം എട്ടുലക്ഷം രൂപ വിലവരും.
അന്താരാഷ്ട്ര ടെർമിനലിൽനിന്ന് കസ്റ്റംസ് എമിഗ്രേഷൻ പരിശോധനകൾ പൂർത്തിയാക്കി പുറത്തിറങ്ങിയ ഇയാൾ പിന്നീട് പുലർച്ചെ 5.15ന് തിരുച്ചിറപ്പിള്ളിക്കു പോകാനായി ആഭ്യന്തര ടെർമിനലിൽ എത്തിയപ്പോൾ പിടിയിലാകുകയായിരുന്നു. സുരക്ഷാ പരിശോധന നടത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കു സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് കാലിൽ ധരിച്ചിരുന്ന സോക്സിൽനിന്ന് സ്വർണം കണ്ടെത്തിയത്.