മുരിക്കാശേരി (ഇടുക്കി): ദേശീയ ക്ലാസിക് പവർലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിനു മുരിക്കാശേരി ഒരുങ്ങി. 26 മുതൽ 30 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. 26ന് ഉച്ചകഴിഞ്ഞ് 1.30-ന് വാത്തുക്കുടി പഞ്ചായത്ത് ഗ്രൗണ്ടിൽനിന്നു പാവനാത്മ കോളജ് ഗ്രൗണ്ടിലേക്ക് വിളംബരജാഥ നടക്കും.
ഇരുപതിനായിരത്തോളം പേർ പങ്കെടുക്കുന്ന വർണാഭമായ വിളംബരജാഥയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കായിക താരങ്ങൾ, വാത്തിക്കുടി പഞ്ചായത്തിലെ സ്കൂൾ, കോളജ് വിദ്യാർഥികൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ അണിനിരക്കും. 800-ലധികം കായികതാരങ്ങൾ മത്സരത്തിൽ മാറ്റുരയ്ക്കും. തുടർന്ന് ചാന്പ്യൻഷിപ്പ് കായികമന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനംചെയ്യും. മന്ത്രി എം.എം. മണി അധ്യക്ഷതവഹിക്കും. 30-ന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും അവാർഡുദാനവും വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും. ഒളിന്പ്യൻ മേഴ്സി കുട്ടൻ അധ്യക്ഷതവഹിക്കും.
രാവിലെ ഏഴുമുതൽ രാത്രി 11 വരെയാണ് ചാന്പ്യൻഷിപ്പ്. വൈകുന്നേരങ്ങളിൽ വിവിധ സ്കൂൾ, കോളജ് വിദ്യാർഥികൾ നടത്തുന്ന കലാസന്ധ്യകളും അരങ്ങേറും. വിവിധ സർക്കാർ ഡിപ്പാർട്ടുമെന്റുകൾ, വിവിധ സ്ഥാപനങ്ങൾ, കുടുംബശ്രീ എന്നിവയുടെ മുപ്പതിലധികം സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇൻഡോർ സ്റ്റേഡിയത്തിലെ മൂന്നു വേദികളിൽ മത്സരവും കോളജ് ഓഡിറ്റോറിയത്തിൽ കലാപരിപാടികളും നടക്കും. കായിക മത്സരം കാണാനെത്തുന്നവരുടെ സൗകര്യാർഥം കെ എസ്ആർടിസിയും സ്വകാര്യ ബസുകളും പ്രത്യേക സർവീസുകൾ നടത്തും. ഇടുക്കി ജില്ല ആദ്യമായാണ് ദേശീയ പവർലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിന് വേദിയാകുന്നത്.
ചാന്പ്യൻഷിപ്പിന്റെ ഉദ്ഘാടന സമ്മേളനത്തിൽ ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, പി.സി. ജോർജ്, ഇന്ത്യൻ പവർലിഫ്റ്റിംഗ് സെക്രട്ടറി ജനറൽ പി.ജെ. ജോസഫ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി, ജില്ലാ കളക്ടർ എച്ച്. ദിനേശൻ, ഇടുക്കി രൂപത ബിഷപ് മാർ ജോണ് നെല്ലിക്കുന്നേൽ, പാവനാത്മ കോളജ് മാനേജർ ഫാ. ജോസ് പ്ലാച്ചിക്കൽ, സംസ്ഥാന പവർലിഫ്റ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് പി.എസ്. സാബു, ജില്ലാ പഞ്ചായത്തംഗം നോബിൾ ജോസഫ്, കെഎസ്ആർടിസി ഡയറക്ടർ ബോർഡംഗം സി.വി. വർഗീസ്, ജില്ലാ സ്പോർട്സ് കൗണ്സിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, കേരള പവർലിഫ്റ്റിംഗ് അസോസിയേഷൻ സെക്രട്ടറി വേണു ജി. നായർ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാജു, പാവനാത്മ കോളജ് പ്രിൻസിപ്പൽ ഡോ. വി. ജോണ്സണ്, കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. ബെന്നോ പുതിയപറന്പിൽ എന്നിവർ പ്രസംഗിക്കും.
ചാന്പൻഷിപ്പിന്റെ രണ്ടാംദിനമായ 27ന് ഇ.എസ്. ബിജിമോൾ എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമൾ എന്നിവർ മുഖ്യാതിഥികളാകും. 28ന് പി.ജെ. ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ എന്നിവർ മുഖ്യാഥിതികളാകും. 29ന് എസ് രാജേന്ദ്രൻ എംഎൽഎ, ചലച്ചിത്ര നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ, മുൻ എംപി ജോയ്സ് ജോർജ് എന്നിവർ മുഖ്യാതിഥികളാകും.