സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യ ബോളിവുഡിൽ ഉയർത്തിവിട്ട കൊടുങ്കാറ്റ് ഇനിയും കെട്ടടങ്ങിയിട്ടില്ല. ആരോപണങ്ങളും പ്രത്യാരോപണങ്ങളും അരങ്ങു തകർക്കുകയാണ്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കരൺ ജോഹർ, സൽമാൻഖാൻ, ഏക്ത കപൂർ തുടങ്ങിയവർക്കെതിരേ ഒരു അഭിഭാഷകൻ കേസ് കൊടുത്തത് വാർത്തയായിരുന്നു.
സുശാന്തിന്റെ പല സിനിമകളും മുടങ്ങിയതിനു പിന്നിൽ സൽമാൻ ഉൾപ്പെടെയുള്ളവർ ആണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ സൽമാൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
സുശാന്തിന്റെ കുടുംബത്തെ പിന്തുണയ്ക്കണമെന്ന് തന്റെ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുകയാണ് സൽമാൻ ഖാൻ. ട്വിറ്ററിലാണ് അദ്ദേഹം തന്റെ കുറിപ്പ് പങ്കു വച്ചത്.
പ്രിയപ്പെട്ട ഒരാളുടെ വിയോഗം അങ്ങേയറ്റം വേദനാജനകമാണ്. ഇപ്പോൾ സുശാന്തിന്റെ കുടുംബത്തിനും ആരാധകർക്കും പിന്തുണ നൽകുകയാണ് വേണ്ടത്- സൽമാൻ ട്വിറ്ററിൽ കുറിച്ചു.
A request to all my fans to stand with sushant's fans n not to go by the language n the curses used but to go with the emotion behind it. Pls support n stand by his family n fans as the loss of a loved one is extremely painful.
— Salman Khan (@BeingSalmanKhan) June 20, 2020