ഹരിപ്പാട്: ലോറിയുടെ പിറകിൽ കാറിടിച്ചു രണ്ടുപേർ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരം. തമിഴ്നാട് പൊള്ളാച്ചി സ്വദേശികളായ വെങ്കിടചലൻ (34), ശരവണൻ(40) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ 5.40ഓടെ ഹരിപ്പാട് നങ്യാർകുളങ്ങര ജംഗ്ഷനിലായിരുന്നു അപകടം.
തിരുപ്പതിയിൽനിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ടു നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്തും. മറ്റൊരാൾ ആശുപത്രിയിലേക്കു പോകുംവഴിയുമാണു മരിച്ചത്. കാറിലുണ്ടായിരുന്ന ശെൽവം (60), നന്ദകുമാർ (38) എന്നിവരെ ഗുരുതര പരിക്കോടെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. പ്രദേശത്തു രൂപീകരിച്ച ഹരിപ്പാട് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. ഹരിപ്പാട് പോലീസ് മേൽനടപടി സ്വീകരിച്ചു. മരിച്ച തമിഴ്നാട് സ്വദേശികളുടെ മൃതദേഹങ്ങൾ ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.