തിരുവനന്തപുരം : കഴക്കൂട്ടം സൈനിക സ്കൂളിലെ 2020-21 വർഷത്തെ ആറ്, ഒൻപത് ക്ലാസുകളിലേയ്ക്കുള്ള ഓൾ ഇന്ത്യ സൈനിക സ്കൂൾ പ്രവേശന പരീക്ഷകൾക്കുള്ള ഓണ്‍ലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 10 വരെ നീട്ടി. പ്രോസ്പെക്റ്റസും അപേക്ഷാഫോമും ഓണ്‍ലൈൻ വഴി മാത്രമേ ലഭ്യമാകുകയുള്ളു. അപേക്ഷഫോം
www.sainikschooladmission.in എന്ന സ്കൂൾ വെബ്സൈറ്റിൽ 2019 ഒക്ടോബർ 10-വരെ ഓണ്‍ലൈനായി സമർപ്പിക്കാം. ഓണ്‍ലൈൻ അപേക്ഷ രജിസ്ട്രേഷൻ ഫീസ് യഥാക്രമം ജനറൽ വിഭാഗം/ വിമുക്തഭടന്റെ പുത്രൻ - 400 രൂപ, പട്ടിക ജാതി/ പട്ടിക വർഗ വിഭാഗം - 250 രൂപ.
സീറ്റുകളുടെ എണ്ണം : ആറാം ക്ലാസിലേക്ക്-80. ഒൻപതാം ക്ലാസിലേക്ക്-10. (പ്രവേശന സമയത്ത് ഒഴിവുകളുടെ എണ്ണമനുസരിച്ച് ഇതിൽ വ്യത്യാസം വരുന്നതാണ്). പ്രവേശനം ആണ്‍കുട്ടികൾക്ക് മാത്രം. ആറാം ക്ലാസിൽ പ്രവേശനത്തിന് അപേക്ഷിക്കുന്നവർ 2008 ഏപ്രിൽ ഒന്നിനും - 2010 മാർച്ച് 31-നും മധ്യേ ജനിച്ചവരായിരിക്കണം. ഒൻപതാം ക്ലാസിലേക്ക് അപേക്ഷിക്കുന്നവർ 2005 ഏപ്രിൽ ഒന്നിനും - 2007 മാർച്ച് 31-നും മധ്യേ ജനിച്ചവരും, ഏതെങ്കിലും അംഗീകാരമുള്ള സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നവരായിരിക്കണം. രക്ഷകർത്താവിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര/സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിയിരിക്കുന്ന വിവിധതരം സ്കോളർഷിപ്പുകൾ ലഭ്യമാണ്.
2020 ജനുവരി അഞ്ചിന് (ഞായറാഴ്ച) പാലക്കാട്, കോഴിക്കോട്, എറണാകുളം, കോട്ടയം, കഴക്കൂട്ടം സൈനിക സ്കൂൾ എന്നീ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടത്തും. കൂടുതൽ വിവരങ്ങൾക്ക് www.sainikschooltvm. എന്ന സ്കൂൾ വെബ്സൈറ്റ് സന്ദർശിക്കുക. പ്രവേശനം സംബന്ധിച്ച വിജ്ഞാപനം ജൂലൈ 29 മുതൽ സ്കൂൾ വെബ്സൈറ്റിൽ ലഭ്യമാണ്.