തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുന്ന 23ന് രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെ എക്സിറ്റ്പോൾ ഫലങ്ങൾ അച്ചടി- ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും മറ്റേതെങ്കിലും ഉപാധികളിലൂടെയും പ്രസിദ്ധപ്പെടുത്തുന്നതു നിരോധിച്ചു.
പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ സർവേയും തെരഞ്ഞെടുപ്പ് സർവേ ഉൾപ്പെടെ തെരഞ്ഞെടുപ്പ് കാര്യങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളിൽ 21 വൈകുന്നേരം ആറു മുതൽ 23 വൈകുന്നേരം ആറ് വരെ പ്രദർശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.