കൊച്ചി: കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം 27ന് രാവിലെ 10.30 താമരശേരി ബിഷപ്സ് ഹൗസില്‍ ചേരുമെന്നു സംസ്ഥാന സെക്രട്ടറി അഡ്വ.ചാര്‍ളി പോള്‍ അറിയിച്ചു. സംസ്ഥാന ചെയര്മാന് ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പുതിയതായി ചാര്‍ജ് എടുത്ത മദ്യവിരുദ്ധ കമ്മീഷന് സെക്രട്ടറി ഫാ. ജോണ്‍ അരീക്കലിനു സ്വീകരണവും സ്ഥാനമൊഴിയുന്ന മുന്‍ സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കലിനു യാത്രയയപ്പും നല്‍കും.
ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ഉച്ചകഴിഞ്ഞ് 3.30ന് മദ്യവിരുദ്ധ ബൈക്ക് റാലിയും പൊതുസമ്മേളനവും ആലപ്പുഴ രൂപതയുടെ ആതിഥേയത്വത്തില്‍ പള്ളുരുത്തി സെന്റ് തോമസ് മൂര്‍ പള്ളിയങ്കണത്തില്‍ നടത്തും. ബൈക്ക് റാലി ഉച്ചയ്ക്ക് 2.30 ന് ചെല്ലാനം സെന്റ് ജോര്‍ജ് പള്ളിയില്‍നിന്ന് ആരംഭിക്കും. രൂപതാ ഡയറക്ടര്‍ ഫാ. എഡ്വേര്‍ഡ് പുത്തന്‍പുരയ്ക്കല്‍ റാലി ഫ്ളാഗ് ഓഫ് ചെയ്യും. പൊതുസമ്മേളനം മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ചെയര്മാന് ജസ്റ്റീസ് പി.കെ. ഷംസുദീന്‍ ഉദ്ഘാടനം ചെയ്യും. കൊച്ചി, വരാപ്പുഴ, എറണാകുളം രൂപതകളും സമ്മേളനത്തില്‍ പങ്കാളികളാകും.