പൊൻകുന്നം: ടിപ്പർലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കേബിൾ ടി.വി. ജീവനക്കാരൻ മരിച്ചു. കൊടുങ്ങൂർ വടക്കേമന്പുഴ സോമശേഖരൻനായരുടെ മകൻ അരുണ്‍ എസ്.നായരാ(23)ണ് മരിച്ചത്. പൊൻകുന്നം-മണിമല റോഡിൽ ചിറക്കടവ് എസ്ആർവികവലയിൽ ഇന്നലെ വൈകീട്ട് അഞ്ചുമണിക്കായിരുന്നു അപകടം.
കേബിൾ ജോലി കഴിഞ്ഞ് സുഹൃത്തിന്റെ ബൈക്കിന് പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അടുത്ത മാസം ജോലിക്കായി വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായായിരുന്നു. അമ്മ: ഉമാകുമാരി, സഹോദരൻ: അഭിജിത്ത് എസ്.നായർ.