തെന്നിന്ത്യൻ സൂപ്പർ താരം വിജയ്യുടെ പിറന്നാൾ ദിനമായിരുന്നു ഇന്നലെ. കേരളത്തിൽ വൻആരാധക സന്പത്തുള്ള താരം കൂടിയാണ് വിജയ്. നിരവധി താരങ്ങളാണ് കഴിഞ്ഞ ദിവസം വിജയ്യിന് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയത്.
വിജയ് യ്യുടെ 46-ാം പിറന്നാളിനോടനുബന്ധിച്ച് വ്യത്യസ്തമായ ഒരു പിറന്നാൾ സമ്മാനമാണ് നടി കീർത്തി സുരേഷ് ഒരുക്കിയത്. ഭൈരവ, സർക്കാർ എന്നീ ചിത്രങ്ങളിൽ വിജയ്യുടെ നായിക കീർത്തി സുരേഷ് ആയിരുന്നു.
മാസ്റ്റർ എന്ന വിജയ് ചിത്രത്തിലെ ഇതിനകം തംരംഗമായിക്കഴിഞ്ഞ കുട്ടി സ്റ്റോറി ഗാനത്തിന് ഒരു വയലിൻ വേർഷൻ സ്വയം വായിക്കുന്നതിന്റെ വീഡിയോ ആണ് കീർത്തി സുരേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
ഗാനത്തിലെ നോ ടെൻഷൻ ബേബി എന്ന് വരികൾ പറഞ്ഞുകൊണ്ടാണ് കീർത്തി വീഡിയോ അവസാനിപ്പിക്കുന്നത്. ജീവിതം വളരെ ചെറുതാണ് എപ്പോഴും സന്തോഷമായിരിക്കൂ എന്ന ഗാനത്തിലെ ഒരു വരി തന്നെ കുറിച്ചുകൊണ്ടാണ് കീർത്തി ആശംസ പങ്കുവച്ചിരിക്കുന്നത്.