കൊച്ചി: പിറക്കാനുള്ള കുഞ്ഞിന്റെ അവകാശം സംരക്ഷിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തെ കെസിബിസി പ്രോ ലൈഫ് സമിതി സ്വാഗതംചെയ്തു. സുപ്രീം കോടതിയില്‍ ഡോ.നിഖില്‍ ദത്താര്‍ നല്കിയ ഒരു കേസിന്റെ ഭാഗമായി നല്കിയ മറുപടിയിലാണു കേന്ദ്രസര്‍ക്കാര്‍ മനുഷ്യജീവനെക്കുറിച്ചും ഉദരത്തില്‍ കുഞ്ഞിനെ സ്വീകരിച്ച അമ്മയുടെയും കുഞ്ഞിന്റെയും അവകാശത്തെക്കുറിച്ചും വ്യക്തമായ നിലപാടുകള്‍ സ്വീകരിച്ചത്.
ഗര്‍ഭം അലസിപ്പിക്കാനുള്ള നിയമപരമായ സമയപരിധി നിലവിലെ 20 ആഴ്ചയില്‍നിന്ന് 26 ആഴ്ചയായി വര്‍ധിപ്പിക്കണമെന്ന ഹര്‍ജിയിലാണു കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം. പരാതി ഉന്നയിച്ച ഹര്‍ജി തള്ളണമെന്നു സര്‍ക്കാര്‍ അഭ്യര്ഥിച്ചുവെന്ന വാര്‍ത്ത മനുഷ്യജീവന്റെ മഹത്വം മനസിലാക്കുകയും ആദരിക്കുകയും ചെയ്യുന്നവര്‍ക്കു വലിയ സന്തോഷം നല്കുന്നു.
പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെ ജനിക്കാനും ഈ ഭൂമിയില്‍ ജീവിക്കാനുമുള്ള അവകാശം സംരക്ഷിക്കണമെന്ന പ്രോ ലൈഫ് കാഴ്ചപ്പാടിനെ സമൂഹം ആദരിക്കുകയും ജീവനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനെ അനുമോദിക്കുന്നു. ഈ നയത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയും ജീവന്റെ സംസ്കാരം സജീവമാക്കുകയും ചെയ്യുമെന്നു പ്രത്യാശിക്കുന്നതായും കെസിബിസി പ്രോ ലൈഫ് സംസ്ഥാന സമിതിപ്രസിഡന്റ് സാബു ജോസ് അഭിപ്രായപ്പെട്ടു.