തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് അത്ഭുത വിജയം നേടുമെന്നു മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. നല്ല ഭൂരിപക്ഷത്തിൽ സ്ഥാനാർഥി ജയിക്കും. കെ.എം. മാണിയുടെ മണ്ഡലം യുഡിഎഫിന്റെ ഉറച്ച കോട്ടയാണെന്നും ഒറ്റക്കെട്ടായാണു തെരഞ്ഞെടുപ്പിൽ മുന്നണി പ്രവർത്തിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.