മലപ്പുറം: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു 24ന് വൈദ്യരത്നം പി.എസ്. വാര്യരുടെ 150-ാം ജൻമദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനു കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെത്തും. രാവിലെ ഒമ്പതിന് ഇന്ത്യൻ എയർഫോഴ്സിന്റെ പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തുന്ന ഉപരാഷ്ട്രപതിയെ വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മലപ്പുറം ജില്ലാ കളക്ടർ, ജനപ്രതിനിധികൾ എന്നിവർ ചേർന്നു സ്വീകരിക്കും.
കരിപ്പൂരിൽനിന്നു റോഡ് മാർഗമാണ് അദ്ദേഹം കോട്ടയ്ക്കലിലേക്കു പോകുന്നത്. രാവിലെ 9.50ന് എത്തി ആര്യവൈദ്യശാലയിലെ പരിപാടിയിൽ പങ്കെടുത്തു തിരിച്ചു വാഹന മാർഗം കരിപ്പൂരിലെത്തും. ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു മലപ്പുറം ജില്ലാ കളക്ടർ ജാഫർ മലിക്കിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു സുരക്ഷാ നടപടികളും ക്രമീകരണങ്ങളും വിലയിരുത്തി.
സന്ദർശനവുമായി ബന്ധപ്പെട്ട് 23ന് രാവിലെ ആറു മുതൽ ഉച്ചയ്ക്കു 12 വരെയുള്ള സമയങ്ങളിൽ വാഹനങ്ങളുടെ റിഹേഴ്സൽ നടത്തും. വിമാനത്താവളം - കൊട്ടപ്പുറം - പള്ളിക്കൽ ബസാർ - കാക്കഞ്ചേരി ദേശീയപാതയിലാണ് റിഹേഴ്സൽ. അതിനാൽ 23, 24 തീയതികളിൽ രാവിലെ ആറിനും 12 നുമിടയിൽ മേൽപറഞ്ഞ റോഡുകളിൽ ചെറിയ തോതിൽ ഗതാഗത തടസമുണ്ടാകുമെന്നതിനാൽ യാത്ര പരമാവധി ഒഴിവാക്കി സഹകരിക്കണമെന്നു ജില്ലാ കളക്ടർ ജാഫർ മലിക് ആവശ്യപ്പെട്ടു.