തിരുവനന്തപുരം: കാലവർഷം പിൻവാങ്ങാൻ രണ്ടാഴ്ചയോളം ശേഷിക്കെ സംസ്ഥാനത്ത് ഇന്നലെ വരെ പെയ്തത് 13 ശതമാനം അധിക മഴ. കാലവർഷക്കാലത്ത് ഇന്നലെ വരെ 194 സെന്റിമീറ്റർ മഴ കിട്ടേണ്ട സ്ഥാനത്ത് പെയ്തത് 219 സെന്റിമീറ്റർ മഴ! കാലവർഷത്തിൽ നിന്നു കിട്ടേണ്ട മുഴുവൻ മഴയും ഇതിനോടകം കിട്ടി.
ജൂണ്‍ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ നീളുന്ന കാലവർഷക്കാലത്ത് 203 സെന്റിമീറ്റർ മഴയാണ് കേരളത്തിനു കിട്ടേണ്ടത്. തിമിർത്തു പെയ്ത ഓഗസ്റ്റ് മഴ കാലവർഷത്തിലെ മഴക്കണക്കുകൾ മാറ്റിമറിച്ചു. ഓഗസ്റ്റ് ആദ്യ ആഴ്ച വരെ മഴക്കുറവിലായിരുന്ന സംസ്ഥാനത്ത് പിന്നീടുള്ള ഏതാനും ദിവസങ്ങളിൽ കാലവർഷം ശക്തമായതോടെ മഴക്കുറവ് നികത്തപ്പെട്ടു. വലിയ ദുരിതങ്ങളിലേക്ക് കേരളം വഴുതിവീഴുകയും ചെയ്തു. എല്ലാ ജില്ലകളിലും ശരാശരിക്കു മുകളിൽ മഴ ലഭിച്ചു കഴിഞ്ഞു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്- 42 ശതമാനം അധികമഴ. 38 ശതമാനം അധികമഴ പെയ്ത കോഴിക്കോട് ജില്ലയാണ്തൊട്ടുപിന്നിൽ. മലപ്പുറം, കണ്ണൂർ ജില്ലകളിൽ 20 ശതമാനം അധികമഴ ലഭിച്ചു.
ഇന്നലെ വരെ പെയ്ത മഴ സെന്റിമീറ്ററിൽ. ജില്ല, പെയ്ത മഴ
(പെയ്യേണ്ടിയിരുന്ന മഴ) എന്ന ക്രമത്തിൽ
ആലപ്പുഴ-166.3 (160.3)
കണ്ണൂർ-304.9 (254.4)
എറണാകുളം-224.7 (190.7)
ഇടുക്കി-220.7 (246.8)
കാസർഗോഡ്-327.6(287.7)
കൊല്ലം-128.4 (117.9)
കോട്ടയം-198.9 (175.3)
കോഴിക്കോട്-338.7 (246)
മലപ്പുറം-229.9 (191)
പാലക്കാട്-205.2 (144.8)
പത്തനംതിട്ട-153.5 (150.4)
തിരുവനന്തപുരം-88.6 (77.6)
തൃശൂർ-235 (215.5)
വയനാട്-232 (244.2)