കോട്ടയം: മലങ്കര സുറിയാനി കത്തോലിക്ക സഭ 89-ാമതു പുനരൈക്യവാർഷിക സഭാസംഗമത്തിനും ബഥനി ആശ്രമ ശതാബ്ദി ആഘോഷത്തിനും തുടക്കമായി. വിവിധ ഭദ്രാസനങ്ങളിൽനിന്നുള്ള ഛായാചിത്ര ദീപശിഖ പതാക പ്രയാണങ്ങൾ ഇന്നലെ വൈകുന്നേരം അഞ്ചിനു കോട്ടയം ബഥനി ആശ്രമം ജനറലേറ്റിൽ സംഗമിച്ചു. തുടർന്നു ഘോഷയാത്രയായി എത്തിയ ഛായാചിത്ര, ദീപശിഖ പ്രയാണങ്ങൾക്കു സമ്മേളന വേദിയായ കളത്തിപ്പടി ഗിരിദീപം കാന്പസിലെ മാർ ഈവാനിയോസ് നഗറിൽ സ്വീകരണം നൽകി.
ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, യൂഹാനോൻ മാർ തെയോഡോഷ്യസ്, ഏബ്രഹാം മാർ യൂലിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, മോണ്‍. ചെറിയാൻ താഴമണ്‍, ഫാ. ജോസ് കുരുവിള പീടികയിൽ ഒഐസി, ഫാ. സെബാസ്റ്റ്യൻ കിഴക്കേതിൽ, ഫാ. ജോണ്‍ അരീക്കൽ, മദർ ജനറൽ സിസ്റ്റർ ലിറ്റിൽ ഫ്ളവർ എസ്ഐസി, ഫാ. ജോർജ് വെട്ടിക്കാട്ടിൽ, എജി പറപ്പാട്ട്, ഷാജി മാത്യു, ടിനു കുര്യാക്കോസ്, വി.പി. മത്തായി, ഹണി വരിക്കപ്ലാംമൂട്ടിൽ, അജിത്ത് പുന്നൂസ് എന്നിവർ ചേർന്നാണു സ്വീകരിച്ചത്.
തിരുവനന്തപുരം മേജർ അതിരൂപതയിൽനിന്നും മാവേലിക്കര, പത്തനംതിട്ട രൂപതകളിൽനിന്നുമുള്ള ഛായാചിത്രങ്ങളും തിരുവല്ല അതിരൂപതയിൽനിന്നുള്ള ദീപശിഖയും മാർത്താണ്ഡം, ഗുഡ്ഗാവ് രൂപതകളിൽനിന്നും പൂന-കഡ്കി എക്സാർക്കേറ്റിൽനിന്നുമുള്ള പതാക പ്രയാണങ്ങളും മൂവാറ്റുപുഴ, പാറശാല, ബത്തേരി രൂപതകളിൽനിന്നുള്ള സഭാ അസംബ്ലിയുടെയും ബഥനി ശതാബ്ദിയുടെയും സംഘടനകളുടെയും ലോഗോയും സമ്മേളന നഗറിൽ മെത്രാപ്പോലീത്താമാർ ഏറ്റുവാങ്ങി. മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ എല്ലാ ഭദ്രാസനങ്ങളിൽനിന്നുമുള്ള എംസിവൈഎം, എംസിഎ ഭാരവാഹികൾ, വൈദികർ, സമർപ്പിതർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ഇന്നു രാവിലെ 7.30ന് തോമസ് മാർ കുറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. തോമസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്ത വചന സന്ദേശം നൽകും. 8.30ന് സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത എക്സിബിഷൻ ഉദ്ഘാടനംചെയ്യും. തുടർന്ന് തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, യൂഹന്നോൻ മാർ തെയോഡോഷ്യസ് മെത്രാപ്പോലീത്ത, തോമസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത എന്നിവരുടെ നേതൃത്വത്തിൽ പതാക ഉയർത്തൽ.
9.15ന് അല്മായ സംഘടനയായ എംസിഎ അന്താരാഷ്ട്ര സമ്മേളനം മലങ്കര സുറിയാനി സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവാ ഉദ്ഘാടനം ചെയ്യും. എംസിഎ പ്രസിഡന്റ് വി.പി. മത്തായി അധ്യക്ഷതവഹിക്കും. തോമസ് ചാഴികാടൻ എംപി മുഖ്യപ്രഭാഷണം നടത്തും. ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും. റിട്ട. ഡിജിപി ജേക്കബ് പുന്നൂസ് ക്ലാസ് നയിക്കും.
എംസിവൈഎം സംഗമം സതേണ്‍ റെയിൽവേ സീനിയർ ഡിവിഷണൽ പേഴ്സണൽ ഓഫീസർ എം.പി. ലിപിൻരാജ് ഉദ്ഘാടനം ചെയ്യും. എംസിവൈഎം പ്രസിഡന്റ് ടിനു കുര്യാക്കോസ് അധ്യക്ഷതവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യസന്ദേശം നൽകും. വിൻസന്റ് മാർ പൗലോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. മാർ തോമസ് തറയിൽ ക്ലാസ് നയിക്കും. 5.30 മുതൽ സുവിശേഷ സന്ധ്യ.
സമാപന ദിവസമായ 20ന് രാവിലെ എട്ടിന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവായുടെ മുഖ്യകാർമികത്വത്തിൽ മെത്രാപ്പോലീത്തമാരും വൈദികരും ചേർന്നു സമൂഹബലി അർപ്പിക്കും. കാഞ്ഞിരപ്പള്ളി സഹായമെത്രാൻ മാർ ജോസ് പുളിക്കൽ വചനസന്ദേശം നൽകും. തുടർന്നു ചേരുന്ന സമ്മേളനം ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്യും. കർദിനാൾ മാർ ക്ലീമിസ് ബാവാ അധ്യക്ഷത വഹിക്കും. കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. ഫാ. ജോസ് കുരുവിള പീടികയിൽ, എസ്ഐസി മദർ ജനറൽ ലിറ്റിൽ ഫ്ളവർ, ഡിഎം മദർ ജനറൽ ജയിൽസ്, ശോശാമ്മ തോമസ് പാലനിൽക്കുന്നതിൽ, റവ.ഡോ. റെജി മനയ്ക്കലേട്ട് എന്നിവർ പ്രസംഗിക്കും.