തിരുവനന്തപുരം: റബർ കർഷകർക്കു മിനിമം വില ഉറപ്പാക്കുന്നതിനുള്ള റബർ ഉത്പാദന പ്രോത്സാഹന പദ്ധതിക്കു കേന്ദ്ര സഹായം വേണമെന്ന ആവശ്യം കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നു കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ സംസ്ഥാനത്തെ അറിയിച്ചു.
കേരളത്തിന്റെ ആവശ്യം അനുസരിച്ചു കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ യോജിച്ചുള്ള പ്രവർത്തനത്തിനായി റബർ ബോർഡിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ടാസ്ക് ഫോഴ്സ് ഓണ്‍ റബർ രൂപീകരിക്കാൻ പ്രവർത്തനം തുടങ്ങിയതായും കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിനുള്ള മറുപടിയിൽ കേന്ദ്രമന്ത്രി അറിയിച്ചു.
റബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ ദേശീയ റബർ നയത്തിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടു കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ കണ്ടു മന്ത്രി സുനിൽകുമാർ നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
റബർ ഇറക്കുമതിക്കു കുറഞ്ഞ വില നിശ്ചയിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. റബർ ഷീറ്റ് വിൽക്കുന്നതിനു സാധാരണ കർഷകരെത്തുന്പോൾ ഗുണനിലവാരമില്ലെന്നു പറഞ്ഞു കച്ചവടക്കാർ കബളിപ്പിക്കുന്നതു തടയാൻ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഗ്രേഡിംഗ് സന്പ്രദായം നടപ്പാക്കും. സ്വാഭാവിക റബർ ഇറക്കുമതിക്കുള്ള തുറമുഖ നിയന്ത്രണം ഒഴിവാക്കാൻ നിർദേശം ഇല്ലാത്തതിനാൽ അതു തുടരുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ചിരട്ടപ്പാൽ ഇറക്കുമതിക്ക് അനുമതി നൽകില്ലെന്നും മന്ത്രി പറഞ്ഞു.