കൊച്ചി: വയനാട്ടില്‍ അമ്പലവയലില്‍ വിനോദസഞ്ചാരികളായ തമിഴ് ദമ്പതികളെ ആക്രമിച്ച കേസില്‍ പ്രതിയായ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സജീവാനന്ദിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കഴിഞ്ഞ ജൂലൈ 21ന് ഹോട്ടല്‍ ഗ്രീന്‍വാലി റെസിഡന്‍സിയില്‍ മുറിയെടുത്ത ദമ്പതികളെ സജീവാനന്ദും ഹോട്ടല്‍ ഉടമയും ചേര്‍ന്ന് ആക്രമിച്ചെന്നാണ് കേസ്.
ഹര്‍ജി പരിഗണിക്കവേ വിനോദ സഞ്ചാരികളായെത്തിയ ദമ്പതികളെ ആക്രമിച്ച സംഭവം ടൂറിസം വികസനത്തിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു തിരിച്ചടിയാണെന്നു സര്‍ക്കാര്‍ അഭിഭാഷകന് ചൂണ്ടിക്കാട്ടി. പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെയും പരാതിക്കാരെയും സ്വാധീനിക്കാനിടയുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
ഭര്‍ത്താവ് പുറത്തുപോയ സമയത്തു മുറിയില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ഈ സമയം തിരിച്ചെത്തിയ ഭര്‍ത്താവിനെ മര്‍ദിച്ചെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളതായി സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. വ്യാജ മേല്‍വിലാസവും രേഖകളും നല്കി മുറിയെടുത്ത ദമ്പതികള്‍ ഹണി ട്രാപ്പ് സംഘത്തിലുള്ളതാണെന്നു കണ്ടെത്തി പുറത്താക്കുകയാണുണ്ടായതെന്നു സജീവാനന്ദന്റെ ഹര്‍ജിയില്‍ പറയുന്നു. ഇവര്‍ ഹോട്ടലില്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയെന്നും പ്രതി വാദിച്ചിരുന്നു.