വൈപ്പിൻ: ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസ് സംഘടിപ്പിച്ച അന്തർദേശീയ -നോ ടൈം ഫോർ ലിവർ- കാർട്ടൂണ്‍ മത്സരത്തിൽ മലയാളിയായ സി.ബി. ഷിബു വരച്ച കാർട്ടൂണ്‍ മൂന്നാം സ്ഥാനം നേടി. 35,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. കരൾ സംരക്ഷിക്കുന്നതു സംബന്ധിച്ച് സമൂഹത്തിന് അവബോധം നല്‍കാനാണ് മത്സരം സംഘടിപ്പിച്ചത്.