കൊച്ചി: ക്രൈസ്തവ വിശ്വാസത്തെയും സന്യാസത്തെയും പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വികലമായി ചിത്രീകരിക്കുന്ന പത്രമാധ്യമങ്ങളുടെയും ചാനലുകളുടെയും ദുഷ്പ്രചാരണം അപലപനീയമെന്നു പാലാരിവട്ടം പിഒസിയിൽ ചേർന്ന കേരള കാത്തലിക് ഫെഡറേഷൻ (കെസിഎഫ്), കേരള കാത്തലിക് കൗണ്‍സിൽ (കെസിസി), കെസിഎംഎസ് സംഘടനകളുടെ സംസ്ഥാനതല യോഗം അപലപിച്ചു.
നാടും വീടും ഉപേക്ഷിച്ചു സന്യാസം സ്വീകരിച്ചു സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനങ്ങളുടെ ജീവിതസാഹചര്യങ്ങളിലേക്കു സാന്ത്വനമായി ഇറങ്ങിച്ചെല്ലുകയും വിവിധ മേഖലകളിൽ ശക്തമായ സേവന പ്രവർത്തനങ്ങൾ കാഴ്ചവച്ചു സമൂഹത്തോടുള്ള കടമകൾ നിറവേറ്റുകയും ചെയ്യുന്ന ക്രൈസ്തവ സന്യസ്തരെ പൊതുസമൂഹത്തിൽ വ്യാജ പ്രചാരണങ്ങളിലൂടെ അവഹേളിക്കരുത്.
ക്രൈസ്തവ വിശ്വാസത്തെയും ക്രൈസ്തവ സന്യാസത്തെയും ഏകപക്ഷീയമായും വികലമായും ചിത്രീകരിച്ച് അവഹേളിക്കുന്ന പത്രമാധ്യമങ്ങളെയും ചാനലുകളെയും ക്രൈസ്തവ സ്ഥാപനങ്ങളിൽനിന്നും വിദ്യാലയങ്ങളിൽനിന്നും കുടുംബങ്ങളിൽനിന്നും ബഹിഷ്കരിക്കാൻ വേണ്ട നടപടി സ്വീകരിക്കും.
ഇപ്രകാരമുള്ള പത്രമാധ്യമങ്ങളെയും ചാനലുകളെയും ബഹിഷ്കരിക്കാൻ ക്രൈസ്തവ സ്ഥാപനങ്ങളോടും വിശ്വാസികളോടും ആഹ്വാനം ചെയ്യണമെന്നു കേരള മെത്രാൻ സമിതിയോടു യോഗം ആവശ്യപ്പെട്ടു.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു.
ഫാ. സാജു കുത്തോടിപുത്തൻപുരയിൽ, പി.കെ. ജോസഫ്, അഡ്വ. ജോജി ചിറയിൽ, അഡ്വ. വർഗീസ് കോയിക്കര, അഡ്വ. ജസ്റ്റിൻ കരിപ്പാട്ട്, ഡേവീസ് തുളുവത്ത്, രാജു എരിശേരിൽ, പ്രഷീല ബാബു, മേരി കുര്യൻ എന്നിവർ പ്രസംഗിച്ചു.