തിരുവനന്തപുരം: മില്‍മ പാലിനു ലിറ്ററിന് നാലു മുതല്‍ അഞ്ചു വരെ രൂപ വര്‍ധിപ്പിച്ചു. ഈ മാസം 19 മുതല്‍ വിലവര്‍ധന നിലവില്‍ വരുമെന്നു മില്‍മ ചെയര്മാന് പി.എ. ബാലന് അറിയിച്ചു.
സ്മാര്‍ട്ട് ഡബിള്‍ ടോണ്‍ഡ് മിൽക്കിന് ലിറ്ററിന് 39 രൂപ എന്നത് 44 രൂപ ആയി വര്‍ധിപ്പിച്ചു. അഞ്ചു രൂപയാണു വര്‍ധന. ടോണ്‍ഡ് മില്‍ക്ക് (നോണ്‍ ഹൊമോജിനൈസ്ഡ്) -44 രൂപ, ടോണ്‍ഡ് മില്‍ക്ക് (ഹൊമോജിനൈസ്ഡ്) -46 രൂപ, പ്രൈഡ് മില്‍ക്ക്- 48 രൂപ, റിച്ച് സ്റ്റാന്‍ഡേര്‍ഡ് മില്‍ക്ക് -48 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. നാലു രൂപ വീതമാണു വര്‍ധന.
വര്‍ധിപ്പിക്കുന്നതില്‍ മൂന്നു രൂപ 35 പൈസ കര്‍ഷകര്‍ക്കു നല്‍കും. 16 പൈസ ക്ഷീരസംഘങ്ങള്‍ക്കും 32 പൈസ ഏജന്റുമാര്‍ക്കും മൂന്നു പൈസ ക്ഷീരകര്‍ഷക ക്ഷേമനിധിയിലേക്കും 10 പൈസ മേഖലാ യൂണിയനുകള്‍ക്കും മൂന്നു പൈസ കാറ്റിൽഫീഡ് പ്രൈസ് ഇന്റര്‍വെന്‍ഷന്‍ ഫണ്ടിലേക്കും ഒരു പൈസ പ്ലാസ്റ്റിക് നിര്മാർജനത്തിനുമായാണു നല്‍കുക.