+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയയാൾ പിടിയിൽ

നെ​​ടു​​മ്പാ​​ശേ​​രി: കൊ​​ച്ചി അ​​ന്താ​​രാ​​ഷ്ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ വ്യാ​​ജ ബോം​​ബ് ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യ​​യാ​​ളെ സി​​ഐ​​എ​​സ്എ​​ഫ് പി​​ടി​​കൂ​​ടി. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ നാ​​ലോ​​ട
വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയയാൾ പിടിയിൽ
നെ​​ടു​​മ്പാ​​ശേ​​രി: കൊ​​ച്ചി അ​​ന്താ​​രാ​​ഷ്ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ വ്യാ​​ജ ബോം​​ബ് ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യ​​യാ​​ളെ സി​​ഐ​​എ​​സ്എ​​ഫ് പി​​ടി​​കൂ​​ടി. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ നാ​​ലോ​​ടെ അ​​ന്താ​​രാ​​ഷ്ട്ര ടെ​​ർ​​മി​​ന​​ലി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം.

കൊ​​ച്ചി​​യി​​ൽ​​നി​​ന്നു കു​​വൈ​​റ്റി​​ലേ​​ക്കു പോ​​കാ​​നെ​​ത്തി​​യ ജോ​​ൺ പാ​​ണ്ടി​​യാ​​ക്ക​​ൽ എ​​ന്ന യാ​​ത്ര​​ക്കാ​​ര​​നാ​​ണ് സു​​ര​​ക്ഷാ പ​​രി​​ശോ​​ധ​​ന​​യ്ക്കി​​ടെ ശ​​രീ​​ര​​ത്തി​​ൽ ബോം​​ബ് ഒ​​ളി​​പ്പി​​ച്ചി​​ട്ടു​​ണ്ടെ​​ന്നു ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യ​​ത്.

ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ഇ​​യാ​​ളെ വി​​ശ​​ദ​​മാ​​യ പ​​രി​​ശോ​​ധ​​ന​​യ്ക്കു വി​​ധേ​​യ​​നാ​​ക്കി​​യെ​​ങ്കി​​ലും ബോം​​ബ് ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. നെ​​ടു​​മ്പാ​​ശേ​​രി പോ​​ലീ​​സി​​നു കൈ​​മാ​​റി​​യ പ്ര​​തി​​യു​​ടെ യാ​​ത്ര മു​​ട​​ങ്ങി.