+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാസ​ഭാ​സം​ഗ​മ​വും ബഥ​നി ആ​ശ്ര​മ ശ​താ​ബ്ദിയും കോട്ടയത്ത്

കോ​​ട്ട​​യം: മ​​ല​​ങ്ക​​ര സു​​റി​​യാ​​നി ക​​ത്തോ​​ലി​​ക്കാ സ​​ഭ 89ാമ​​തു പു​​ന​​രൈ​​ക്യ​​വാ​​ർ​​ഷി​​ക സ​​ഭാ​​സം​​ഗ​​മ​​വും ബ​ഥ​​നി ആ​​ശ്ര​​മ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​വും 18, 19, 20 തീ​​യ​​തി​​ക​​ളി​​
മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാസ​ഭാ​സം​ഗ​മ​വും ബഥ​നി ആ​ശ്ര​മ ശ​താ​ബ്ദിയും കോട്ടയത്ത്
കോ​​ട്ട​​യം: മ​​ല​​ങ്ക​​ര സു​​റി​​യാ​​നി ക​​ത്തോ​​ലി​​ക്കാ സ​​ഭ 89-ാമ​​തു പു​​ന​​രൈ​​ക്യ​​വാ​​ർ​​ഷി​​ക സ​​ഭാ​​സം​​ഗ​​മ​​വും ബ​ഥ​​നി ആ​​ശ്ര​​മ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​വും 18, 19, 20 തീ​​യ​​തി​​ക​​ളി​​ൽ കോ​​ട്ട​​യം വ​​ട​​വാ​​തൂ​​ർ ഗി​​രി​​ദീ​​പം കാ​​ന്പ​​സി​​ൽ ന​​ട​​ക്കും. 18നു ​​വൈ​​കു​​ന്നേ​​രം 5.30നു ഛാ​​യാ​​ചി​​ത്ര​​വും ദീ​​പ​​ശി​​ഖ​​യും എ​​ബ്ര​​ഹാം മാ​​ർ യൂ​​ലി​​യോ​​സ്, യൂ​​ഹാ​​നോ​​ൻ മാ​​ർ ക്രി​​സോ​​സ്റ്റം എ​​ന്നി​​വ​​ർ സ്വീ​​ക​​രി​​ക്കും. തു​​ട​​ർ​​ന്ന് എം​​സി​​വൈ​​എം ക്വി​​സ് മ​​ത്സ​​രം ന​​ട​​ക്കും.

19 ന് ​​ആ​​ർ​​ച്ച്ബി​​ഷ​​പ് തോ​​മ​​സ് മാ​​ർ കൂ​റി​​ലോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. 8.30ന് ​​സാ​​മു​വ​​ൽ മാ​​ർ ഐ​​റേ​​നി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത എ​​ക്സി​​ബി​​ഷ​​ൻ ഉ​​ദ്ഘാ​​ട​​നം​ ചെ​​യ്യും. തു​​ട​​ർ​​ന്ന് തോ​​മ​​സ് മാ​​ർ കൂ​​റി​​ലോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത, യൂ​​ഹാ​​നോ​​ൻ മാ​​ർ തെ​​യോ​​ഡോ​​ഷ്യ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത, തോ​​മ​​സ് മാ​​ർ യൗ​​സേ​​ബി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത, ജോ​​സ​​ഫ് മാ​​ർ തോ​​മ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​​താ​​ക ഉ​​യ​​ർ​​ത്ത​​ൽ.

9.15ന് ​​അ​ല്മാ​​യ സം​​ഘ​​ട​​ന​​യാ​​യ എം​​സി​​എ അ​​ന്താ​​രാ​​ഷ്‌​ട്ര സ​​മ്മേ​​ള​​നം ക​​ർ​​ദി​​നാ​​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​​സ് കാ​​തോ​​ലി​​ക്ക ബാ​​വാ ഉ​​ദ്ഘാ​​ട​നം​ചെ​​യ്യും. വി.​​പി. മ​​ത്താ​​യി അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും. തോ​​മ​​സ് ചാ​​ഴി​​കാട​​ൻ എം​​പി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ബി​​ഷ​​പ് ജോ​​ഷ്വാ മാ​​ർ ഇ​​ഗ്നാ​​ത്തി​​യോ​​സ്, റി​​ട്ട. ഡി​​ജി​​പി ജേ​​ക്ക​​ബ് പു​​ന്നൂ​​സ് എ​​ന്നി​​വ​​ർ ക്ലാ​​സ് ന​​യി​​ക്കും. എം​​സി​​വൈ​​എം സം​​ഗ​​മം എം.​​പി. ലി​​പി​​ൻ​​രാ​​ജ് ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. ടി​​നു കു​​ര്യാ​​ക്കോ​​സ് അ​​ധ്യ​​ക്ഷ​​ത​ വ​​ഹി​​ക്കും. തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, വി​​ൻ​​സ​​ന്‍റ് മാ​​ർ പൗ​​ലോ​​സ്, മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ എ​​ന്നി​​വ​​ർ ക്ലാ​​സ് ന​​യി​​ക്കും.

സ​​മാ​​പ​​ന ​ദി​​വ​​സ​​മാ​​യ 20ന് ​​രാ​​വി​​ലെ എ​​ട്ടി​​നു രാ​​വി​​ലെ മാ​ർ ക്ലീ​മി​സ് കാ​​തോ​​ലി​​ക്ക​​ബാ​​വ​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​മാ​​രും വൈ​​ദി​​ക​​രും ചേ​​ർ​​ന്നു സ​​മൂ​​ഹ​​ബ​​ലി അ​​ർ​​പ്പി​​ക്കും. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ വ​​ച​​ന​​സ​​ന്ദേ​​ശം ന​​ൽ​​കും. പൊ​തു​സ​​മ്മേ​​ള​​നം ശി​​വ​​ഗി​​രി മ​​ഠം ജ​​ന​​റ​​ൽ ​സെ​​ക്ര​​ട്ട​​റി സ്വാ​​മി സാ​​ന്ദ്രാ​​ന​​ന്ദ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​​സ് കാ​​തോ​​ലി​​ക്ക​​ബാ​​വ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. കോ​​ട്ട​​യം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ഫാ. ​​ജോ​​സ് കു​​രു​​വി​​ള പീ​​ടി​​ക​​യി​​ൽ, എ​സ്ഐ​സി മ​​ദ​​ർ ജ​​ന​​റ​​ൽ ലി​​റ്റി​​ൽ ഫ്ള​​വ​​ർ, ഡി​​എം മ​​ദ​​ർ ജ​​ന​​റ​​ൽ ജ​​യി​​ൽ​​സ്, ശോ​​ശാ​​മ്മ തോ​​മ​​സ് പാ​​ല​​നി​​ൽ​​ക്കു​​ന്ന​​തി​​ൽ, റ​​വ.​​ഡോ. റെ​​ജി മ​​ന​​യ്ക്ക​​ലേ​​ട്ട് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

പ​​ത്ര​​സ​മ്മേ​ള​​ന​​ത്തി​​ൽ മി​​ശി​​ഹാ​​നു​​ക​​ര​​ണ സ​​ന്യാ​​സി സ​​മൂ​​ഹം സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ ഫാ.​​ജോ​​സ് കു​​രു​​വി​​ള പീ​​ടി​​ക​​യി​​ൽ, ആ​​ഘോ​​ഷ ക​​മ്മി​​റ്റി ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ റ​​വ.​​ഡോ. റെ​​ജി മ​​ന​​യ്ക്ക​​ലേ​​ട്ട്, ഫാ. ​​ജോ​​ർ​​ജ് വെ​​ട്ടി​​ക്കാ​​ട്ടി​​ൽ, ഫാ. ​​സ​​ന്തോ​​ഷ് അ​​ഴ​​ക​​ത്ത് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.