തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ്, ബിഡിഎസ് ഒഴികെയുള്ള മെഡിക്കൽ ആൻഡ് അനുബന്ധ കോഴ്സുകളിലേക്ക് നിലവിൽ നികത്തപ്പെടാത്ത ഒഴിവുകൾ ഓണ്‍ലൈൻ മോപ്-അപ് കൗണ്‍സിലിംഗ് വഴി നികത്തുന്നതിനു അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ ഹോംപേജിൽ നിന്ന് അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുക്കണം. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഒടുക്കേണ്ടതുമായ ഫീസ്/ബാക്കി തുക (ബാധകമെങ്കിൽ) വരെ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റോഫീസ് മുഖാന്തിരമോ ഓണ്‍ലൈൻ പേയ്മെന്റ് മുഖേനയോ അടച്ച ശേഷം 18നു വൈകുന്നേരം അഞ്ചിനു മുന്‍പ് അതത് കോളജുകളിൽ പ്രവേശനം നേടണം.