അന്പലപ്പുഴ: സ്പിൽവേ പൊഴിമുഖത്തിൽ നിന്ന് കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. അന്പലപ്പുഴ തെക്ക് പഞ്ചായത്ത് 14-ാം വാർഡിൽ കോമന പുതുവൽ തുളസിയെ (58)യാണ് മരിച്ചനിലയിൽ പൊഴിമുഖത്തു കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു തോട്ടപ്പിള്ളി സ്പിൽവേയുടെ സമീപത്തുനിന്ന് ഇദ്ദേഹത്തെ കാണാതായത്.
സൈക്കിളും ചെരിപ്പും സ്പിൽവേക്കു സമീപം കണ്ടതിനെത്തുടർന്നു തോട്ടപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇയാളെ രണ്ടു ദിവസമായി വീട്ടിൽനിന്നു കാണാതായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ എട്ടോടെ പൊഴിമുഖത്തിനു സമീപം മൃതദേഹം അടിയുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇൻക്വസ്റ്റ് തയാറാക്കി ഇന്നു പോസ്റ്റുമാർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: സന്തോഷ്, സനോജ്. മരുമക്കൾ: അഖില, റിൻസി.