കോട്ടയം: പാലാ കെ.എം. മാത്യുവിന്റെ പേരിലുള്ള സാഹിത്യ അവാർഡിന് കൃതികൾ ക്ഷണിച്ചു. 2018-ൽ പ്രസിദ്ധീകരിച്ച ഏറ്റവും നല്ല ബാലസാഹിത്യ രചനയ്ക്കാണ് 25000 രൂപയുടെ കാഷ് അവാർഡും പുരസ്കാരവും. നവംബർ 15-നകം രചനകളുടെ മൂന്ന് കോപ്പികൾ വീതം സോമു മാത്യു, ഡയറക്ടർ, പാലാ കെ.എം. മാത്യു ഫൗണ്ടേഷൻ, കിഴക്കയിൽ ബിൽഡിംഗ്സ്, കളക്ടറേറ്റ് പി.ഒ., കോട്ടയം - 686 002 എന്ന വിലാസത്തിൽ അയയ്ക്കുക.