തിരുവനന്തപുരം: വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യയുടെ ഭാഷാസംസ്കാരം തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ചെറുക്കണമെന്ന് നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്. ബ്രിട്ടീഷുകാർ ഇംഗ്ലീഷ് അടിച്ചേൽപ്പിച്ചതു പോലെ ഹിന്ദി മേധാവിത്വം സ്ഥാപിക്കാനാണ് പൊതുഭാഷാ വാദത്തിലൂടെ ശ്രമിക്കുന്നത്. ഇംഗ്ലീഷിനോടുള്ള അടിമത്ത മനോഭാവവും ഹിന്ദിയുടെ അധീശത്വവും ഒരുപോലെ അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു.