മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിൽ പാറക്കെട്ടിൽനിന്നു വീണ് അഞ്ചു മാസം പ്രായമുള്ള കുട്ടിയാന ചരിഞ്ഞു. ചന്പക്കാടിനു സമീപം പാന്പാർ ലോഗ് ഹൗസിന് സമീപത്തെ പാറയിടുക്കിലാണ് കുട്ടിയാനയുടെ ജഡം കണ്ടെത്തിയത്. കൂട്ടംതെറ്റി ഒറ്റപ്പെട്ട കുട്ടിയാനയാണിത്. മൂന്നാർ വനംവകുപ്പ് അസിസ്റ്റന്റ് വെറ്ററിനറി സർജൻ ഡോ. നിഷാ റെയ്ച്ചലിന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി. ചിന്നാർ വന്യജീവി സങ്കേതം അസിസ്റ്റന്റ് വാർഡൻ പി.എം. റഷീദിന്റെ നേതൃത്വത്തിൽ മേൽനടപടി സ്വീകരിച്ചു സംസ്കരിച്ചു.