കോഴിക്കോട്: മരട് ഫ്ളാറ്റിലെ താമസക്കാരുടെ പ്രയാസത്തില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇക്കാര്യത്തില്‍ പഠിച്ച് ചെയ്യാനാകുന്നത് എന്താണെന്ന് നോക്കും. വിഷയം കോടതിയുടെ പരിഗണനയിലാണെന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണനെ കോഴിക്കോട്ടെ വസതിയിലെത്തി സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
സമൂഹത്തിന്റെ ഏറ്റവും താഴെതട്ടിലുള്ളവര്ക്കുള്പ്പെടെ ഗുണം ചെയ്യുന്നതരത്തില്‍ പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹം. വികസന കാര്യത്തിലും ഭരണ നിര്‍വഹണത്തിലും ഇന്സ്പെക്ടറായല്ല മേല്നോട്ടക്കാരന് എന്ന നിലയിലാണ് എന്റെ ചുമതല. രാഷ്ട്രപതിയുടെ ഏജന്റായ താന്‍ ജനാധിപത്യ രീതിയില്‍ അധികാരത്തിലെത്തിയ സര്‍ക്കാര്‍, ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നത് സംബന്ധിച്ച് മേല്‍നോട്ട ചുമതല വഹിക്കും.
മുന്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം നല്ല പ്രവര്‍ത്തനം കാഴ്ചവച്ചു. ആ നിലയിലേക്ക് ഉയര്‍ന്ന് പ്രവര്‍ത്തിക്കുകയെന്നതാണ് വെല്ലുവിളി. പാര്ലമെന്റേറിയന് എന്ന നിലയിലാണ് കെ.പി. ഉണ്ണികൃഷ്ണനുമായി കൂടുതല്‍ പരിചയം.
പാര്‍ലമെന്ററി രംഗത്ത് തന്റെ സീനിയറാണ് അദ്ദേഹം. ഓണം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഉത്സവമായതിനാല്‍ അതില്‍ പങ്കുചേരുന്നതിനാണ് സത്യപ്രതിജ്ഞ ചെയ്തശേഷം ഡല്‍ഹിയിലേക്ക് പോകാതെ കേരളത്തില്‍തന്നെ തങ്ങിയതെന്നും ഗവര്‍ണര്‍ പറഞ്ഞു.