മലപ്പുറം: പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നേതാക്കളെല്ലാം എത്തുന്നതോടെ ക്യാമ്പ് ഉണരുമെന്നും യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എംപി. മലപ്പുറത്തു മാധ്യമ പ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മരട് വിഷയത്തിൽ യുഡിഎഫ് ഫ്ളാറ്റ് നിവാസികൾക്കൊപ്പമാണ്. വിഷയത്തിൽ സർക്കാർ ക്രിയാത്മകമായി ഇടപെടണം. മാത്രമല്ല, ഇക്കാര്യത്തിൽ നിയമനിർമാണം നടത്തുകയും വേണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം പ്രളയക്കെടുതിയുമായി ബന്ധപ്പെട്ടു പി.വി. അബ്ദുൾ വഹാബ് എംപിയുടെ വിവാദ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന്, സാഹചര്യത്തിൽനിന്ന് അടർത്തിയെടുത്തു വിവാദമുണ്ടാക്കിയെന്നു വഹാബ്തന്നെ വിശദീകരിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തതിനാൽ അടഞ്ഞ അധ്യായമാണതെന്നും കൂടുതൽ വിവാദമുണ്ടാക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.