+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​​ലി​​പ്പ​​റ​​ന്പി​​ല​​ച്ച​​ന്‍റെ ച​​ര​​മ​​വാ​​ർ​​ഷി​​കം ആ​​ച​​രി​​ച്ചു

ആ​​ർ​​പ്പൂ​​ക്ക​​ര: ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ ലീ​​ഗ് സ്ഥാ​​പ​​ക ഡ​​യ​​റ​​ക്ട​​റും മ​​ഹാ​​മി​​ഷ​​ണ​​റി​​യു​​മാ​​യ ഫാ. ​​ജോ​​സ​​ഫ് മാ​​ലി​​പ്പ​​റ​​ന്പി​​ലി​​ന്‍റെ 21ാം ച​​ര​​മ​​വാ​​ർ​​ഷി​​കം അ​​ദ്ദേ​​ഹ​
മാ​​ലി​​പ്പ​​റ​​ന്പി​​ല​​ച്ച​​ന്‍റെ  ച​​ര​​മ​​വാ​​ർ​​ഷി​​കം  ആ​​ച​​രി​​ച്ചു
ആ​​ർ​​പ്പൂ​​ക്ക​​ര: ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ ലീ​​ഗ് സ്ഥാ​​പ​​ക ഡ​​യ​​റ​​ക്ട​​റും മ​​ഹാ​​മി​​ഷ​​ണ​​റി​​യു​​മാ​​യ ഫാ. ​​ജോ​​സ​​ഫ് മാ​​ലി​​പ്പ​​റ​​ന്പി​​ലി​​ന്‍റെ 21-ാം ച​​ര​​മ​​വാ​​ർ​​ഷി​​കം അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മാ​​തൃ​​ഇ​​ട​​വ​​ക​​യാ​​യ കോ​​ട്ട​​യം ആ​​ർ​​പ്പൂ​​ക്ക​​ര ചെ​​റു​​പു​​ഷ്പം ഇ​​ട​​വ​​ക​​യി​​ൽ മി​​ഷ​​ൻ ലീ​​ഗ് സം​​സ്ഥാ​​ന സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​ച​​രി​​ച്ചു. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

മി​​ഷ​​ൻ സം​​ഘ​​ട​​ന​​യു​​ടെ പ്രാ​​രം​​ഭ​​ക​​നും മ​​ഹാ​​മി​​ഷ​​ണ​​റി​​യു​​മാ​​ണ് മാ​​ലി​​പ്പ​​റ​​ന്പി​​ല​​ച്ച​​നെ​​ന്ന് അ​​ദ്ദേ​​ഹം ഓ​​ർ​​മി​​പ്പി​​ച്ചു. സ​​ഭ​​യു​​ടെ യ​​ഥാ​​ർ​​ഥ ദൗ​​ത്യ​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ് മി​​ഷ​​ൻ പ്ര​​വ​​ർ​​ത്ത​​നം. അ​​തൊ​​രി​​ക്ക​​ലും വി​​സ്മ​​രി​​ക്കാ​​ൻ പാ​​ടി​​ല്ല. സ​​ഭ​​യി​​ലു​​ണ്ടാ​​കു​​ന്ന ഒ​​റ്റ​​പ്പെ​​ട്ട പ്ര​​ശ്ന​​ങ്ങ​​ളെ സ​​ഭ​​യു​​ടെ പൊ​​തു​​പ്ര​​ശ്ന​​മാ​​യി കാ​​ണാ​​ൻ പാ​​ടി​​ല്ലെ​​ന്നും മാ​​ർ ത​​റ​​യി​​ൽ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

മി​​ഷ​​ൻ ലീ​​ഗ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ബി​​നു മാ​​ങ്കൂ​​ട്ടം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ബി പൂ​​ച്ചു​​ക​​ണ്ട​​ത്തി​​ൽ, അ​​രു​​ൺ ജോ​​സ്, റ​​വ. ഡോ. ​​ഫ്രാ​​ൻ​​സി​​സ് ചീ​​ര​​ങ്ക​​ൽ, ബി​​നോ​​യ് പ​​ള്ളി​​പ്പ​​റ​​ന്പി​​ൽ, ഫാ. ​​ടോ​​ജി പു​​തി​​യാ​​പ​​റ​​ന്പി​​ൽ, ഫാ. ​​ആ​​ന്‍റ​​ണി പെ​​രു​​മാ​​നൂ​​ർ, അ​​ലീ​​ന ജ​​യ്മോ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. മാ​​ലി​​പ്പ​​റ​​ന്പി​​ല​​ച്ച​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ൽ ന​​ട​​ത്തി​​യ പ്രാ​​ർ​​ഥ​​ന​​യോ​​ടെ പ​​രി​​പാ​​ടി​​ക​​ൾ​​ക്കു സ​​മാ​​പ​​ന​​മാ​​യി.