ആലുവ: മൂല്യങ്ങളെ ഉയർത്തിക്കാട്ടി ഗ്രാമവികസനത്തിനു നേതൃത്വം നൽകുന്ന നവസമൂഹത്തെ സൃഷ്ടിക്കാൻ വൈഎംസിഎ പ്രതിജ്ഞാബദ്ധമാണെന്നു യാക്കോബായ സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത. ആലുവ തോട്ടുമുഖം വൈഎംസിഎ ക്യാന്പ് സെന്ററിൽ കേരള റീജിയന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ചെയർപേഴ്സണ്‍ കുമാരി കുര്യാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ ദേശീയ പ്രസിഡന്റ് ഡോ. ലെബി ഫിലിപ്പ് മാത്യു മുഖ്യാതിഥിയായിരുന്നു. ഇൻസൈറ്റ് മിഷൻ ഡയറക്ടർ സുനിൽ ഡി. കുരുവിള മുഖ്യപ്രഭാഷണം നടത്തി.
വൈഎംസിഎ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജൺ പുറത്തിറക്കുന്ന ഹാൻഡ് ബുക്കിന്റെ പ്രകാശനം ദേശീയ ട്രഷറർ ആർ.എസ്. ഷെട്ടിയാനും ശതോത്തര പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു നൽകുന്ന സ്പോർട്സ് കിറ്റുകളുടെ ഉദ്ഘാടനം ദേശീയ വൈസ് പ്രസിഡന്റ് അശോകൻ സോളമനും കാരുണ്യപദ്ധതികളുടെ ഉദ്ഘാടനം ദേശീയ വൈസ് പ്രസിഡന്റ് ഗൗരവ് കല്യാണും നിർവഹിച്ചു.
സംസ്ഥാന ട്രഷറർ പ്രഫ. രാജൻ ജോർജ് പണിക്കർ, മുൻ സംസ്ഥാന ചെയർമാൻ പ്രഫ. ജോയ് സി. ജോർജ്, സംസ്ഥാന വൈസ് ചെയർമാന്മാരായ അഡ്വ. ജോസഫ് നെല്ലാനിക്കൻ, എ.കെ. സന്തോഷ് ബേബി, ദേശീയ നിർവാഹക സമിതിയംഗങ്ങളായ കെ.ഒ. രാജുക്കുട്ടി, ഷിബു തെക്കുംപുറം, സബ് റീജിയൻ ചെയർമാന്മാരായ എൻ.ടി. ജേക്കബ്, ബിജു മൈലാഞ്ചേരിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ. ഒ.വി. ജോസഫ്, പി.എം. ജേക്കബ്, മോട്ടി ചെറിയാൻ, ടി.എം. നവീൻ മാണി, എസ്. ദാനം, ഏബ്രഹാം പി. കോശി, സുധ തോമസ്, വി.സി. ജോർജ്കുട്ടി, റീജണൽ സെക്രട്ടറി പോൾസണ്‍ തോമസ് എന്നിവർ പ്രസംഗിച്ചു.