വർക്കല: ആധ്യാത്മികതയെയും ഭൗതികതയെയും സംയോജിപ്പിച്ചു ലോകത്തിനു പുത്തനുണർവേകാൻ ശ്രീനാരായണഗുരുവിന്റെ ആദർശങ്ങൾക്കു സാധിച്ചതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. സാമൂഹിക, സാംസ്കാരിക, മതരംഗങ്ങളിൽ കേരളം പിന്തുടരുന്ന മൂല്യങ്ങൾക്കു പിന്നിൽ ശ്രീനാരായണഗുരുവിന്റെ ആശയങ്ങളുടെ സ്വാധീനമുണ്ട്. 165-ാമത് ശ്രീ നാരായണഗുരു ജയന്തി സമ്മേളനം വർക്കല ശിവഗിരി മഠത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനവികതയുടെ സത്ത ഉൾക്കൊള്ളുന്നതാണ് ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങൾ. ആരാധനയിലൂടെ മാനവികമായ ആശയങ്ങൾ പകർന്നുനൽകാനാകുമെന്ന് അദ്ദേഹം കാണിച്ചു തന്നു. വിദ്യ നേടി സ്വതന്ത്രരാകാനും സംഘടനകൊണ്ടു ശക്തരാകാനും ഉദ്ബോധിപ്പിച്ചു. ഇതിനേക്കാൾ വലിയൊരു വിമോചനസന്ദേശം നൽകാൻ ആർക്കും സാധിക്കില്ലെന്നും മുരളീധരൻ പറഞ്ഞു.
സമൂഹത്തിലെ വേർതിരിവിന്റെ മതിലുകൾ ഗുരുദേവൻ പൊളിച്ചുകളഞ്ഞെന്നും എന്നാൽ ഇന്നു നവോത്ഥാനത്തിന്റെ പേരിൽ മതിലുകൾ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകുന്നതെന്നും മുരളീധരൻ പറഞ്ഞു. നവോത്ഥാനമെന്നതു കൃത്രിമമായി സൃഷ്ടിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ വിശുദ്ധാനന്ദ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എംപി മുഖ്യപ്രഭാഷണം നടത്തി. വി. ജോയി എംഎൽഎ, വർക്കല മുനിസിപ്പൽ ചെയർപേഴ്സണ് ബിന്ദു ഹരിദാസ്, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, പ്രവാസി വ്യവസായി കെ.ജി. ബാബുരാജൻ, ആദിത്യ ഗ്രൂപ്പ് എംഡി ദേശപാലൻ പ്രദീപ്, ജയന്തി ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ എന്നിവർ പങ്കെടുത്തു.