തിരുവനന്തപുരം: ഐക്യത്തിന്റേയും ഐശ്വര്യത്തിന്റേയും ഓണസന്ദേശവുമായി ‘ഒരുമയുടെ ഓണം’ എന്ന സംഗീത ആൽബം പുറത്തിറങ്ങി.
എഴുത്തുകാരിയും ഗായികയുമായ ജസിന്ത മോറിസ് ഗാനരചനയും ആലാപനവും നടത്തിയ ആൽബം സംവിധാനം ചെയ്തതും അവർതന്നെയാണ്. ഡോ. വാഴമുട്ടം ചന്ദ്രബാബു സംഗീതം സംവിധാനം ചെയ്ത ആൽബത്തിൽ അദ്ദേഹം ആലപിച്ചിട്ടുമുണ്ട്.
ജസിന്ത മോറിസ് വീട്ടുമുറ്റത്തു വളർത്തുന്ന പൂച്ചെടികളും ഫലവൃക്ഷങ്ങളും അലങ്കാര മൽസ്യങ്ങളും പക്ഷികളുമെല്ലാമാണു വീഡിയോയ്ക്കു പശ്ചാത്തലം. സിനിമ- സീരിയൽ താരം അമയ, ശിൽപി ഷമ്മു കുര്യാത്തി തുടങ്ങിയവർ ഉൾപ്പടെയുള്ള കലാപ്രതിഭകൾ ആൽബത്തിൽ വേഷമിട്ടിട്ടുണ്ട്. കവി മാറനല്ലൂർ സുധിയാണ് മഹാബലി.
പ്രളയക്കെടുതികളിൽ ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ഓണപ്പാട്ടിൽ ജാതിസ്പർദ്ധയിൽനിന്നും ലഹരിഭീകരതയിൽനിന്നും മുക്തരാകണമെന്ന സന്ദേശമാണു നൽകുന്നത്.
ഓണപ്പാട്ടിന്റെ ഓഡിയോ കഴിഞ്ഞയാഴ്ച റിലീസ് ചെയ്തിരുന്നു. യു ട്യൂബ്, ഫേസ് ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഈ സംഗീത ആൽബം പ്രചരിക്കുന്നത്.